കോട്ടയം :വാകക്കാട്: രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളിന് ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് അൽഫോൻസ എവറോളിംഗ് ട്രോഫി വകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കരസ്ഥമാക്കി. അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകർ മികച്ച വിജയം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഐടി ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ അലോഷ്യസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ റ്റിഞ്ചു മാത്യു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ സോയ തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്സ് പ്രോജക്ട് യു പി സ്കൂൾ വിഭാഗത്തിൽ ഷിനു തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്സ് പ്രോജക്ട് ഹൈസ്കൂൾ വിഭാഗത്തിൽ സീനാമോൾ ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും;
ഗണിതശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ മനു കെ ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ബൈബി തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ അനു അലക്സ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ അധ്യാപകരെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ് , പിടിഎ പ്രസിഡൻ്റ് ജോസ് കിഴക്കേക്കര എന്നിവർ അഭിനന്ദിച്ചു.