പാലാ :അല്ലപ്പാറ :കരൂർ പഞ്ചായത്തിലെ അല്ലപ്പാറ കുടിവെള്ള പദ്ധതിയിലെ വൈദ്യുതി ബില്ല് കുടിശിക തീർത്ത് അടച്ചപ്പോൾ വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി പുനഃസ്ഥാപിച്ചു നൽകി.ഇന്നലെ മുതൽ 106 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തി തുടങ്ങി.106 കുടുംബങ്ങൾക്ക് കുടിവെള്ള പദ്ധതിയിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്ന വാർത്ത കോട്ടയം മീഡിയായാണ് പൊതു സമൂഹത്തെ അറിയിച്ചത്.
തുടർന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചൂട് പിടിച്ച ചർച്ചകളും വാഗ്‌വാദങ്ങളും നടന്നിരുന്നു.പേണ്ടാനം വയലിലെ സിപിഐഎം കേന്ദ്രങ്ങളും ഇതേ തുടർന്ന് പ്രശ്നത്തിൽ ഇടപെടുകയും ;ഉടൻ തന്നെ കുടിശിക അടച്ചു തീർക്കുവാൻ സ്ഥലം പഞ്ചായത്ത് മെമ്പറെ ചുമതല പെടുത്തുകയുമായിരുന്നു.ഇതോടെ 106 കുടുംബങ്ങൾക്ക് ആശ്വാസമായി വെള്ളമെത്തി .കാൻസർ രോഗികളും ; കിടപ്പു രോഗികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടിയ കാര്യം കോട്ടയം മീഡിയായാണ് പൊതു ചർച്ചയാക്കിയത് .
ഇതുമൂലം കോട്ടയം മീഡിയാ ഏറെ പഴികേൾക്കുകയും ചെയ്തു.എന്നാൽ കൂടുതൽ പേരും കോട്ടയം മീഡിയായെ അഭിനന്ദിക്കുകയുയാണ് ചെയ്തത് .അധികൃതരുടെ പ്രകടമായ നിസ്സംഗത തുടർന്നാൽ ഇനിയും കുടിവെള്ളം മുടങ്ങിയേക്കാവുന്ന അവസ്ഥ സംജാതമാകും.പഞ്ചായത്ത് അധികാരികൾ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ