India
രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നൽകി ആദരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റ വിടവാങ്ങി
മുംബയ്: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം ഗുരുതരാവസ്ഥയിൽ അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണെന്ന് വാർത്താ ഏജൻസിയായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നൽകി ആദരിച്ച വ്യവസായിയായിരുന്നു രത്തൻ ടാറ്റ.
തിങ്കളാഴ്ച രത്തൻ ടാറ്റ ആശുപത്രിയിൽ പരിശോധനകൾക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പോയത് പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമാക്കുന്നു. തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉള്ളുവെന്നും അതേ പിടിയിൽ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ വന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു.