Kerala
ഏഴാച്ചേരിയിൽ പെരുമ്പാമ്പ് മൂന്നെണ്ണം ഒന്നിനെ പിടികൂടി ;രണ്ടെണ്ണം അടുത്ത പറമ്പിലേക്ക് രക്ഷപെട്ടു;മയിൽ ;മരപ്പട്ടി ;കുറുക്കൻ തുടങ്ങി നിരവധിയുണ്ട് ഈ തോട്ടത്തിൽ
പാലാ :പുല്ലുവെട്ട് കാരാണ് ആദ്യം കണ്ടത് .പുല്ലുവെട്ടി ചെന്നപ്പോൾ ദേ … ഒരു പെരുമ്പാമ്പ് ;ഇതുടനെ അടുത്ത പറമ്പിലേക്ക് ചാടി .പിന്നേം ഒരെണ്ണത്തിനെ കൂടി കണ്ടപ്പോൾ വനം വകുപ്പിന്റെ അംഗീകാരമുള്ള സ്നേക്ക് റെസ്‌ക്യൂവർ ജോസഫ് പാലായെ വിളിക്കുകയായിരുന്നു.അദ്ദേഹം വന്നപ്പോഴേക്കും അടുത്തവൻ അടുത്ത പറമ്പിൽ ചാടി.
പുല്ലുവെട്ടു തുടർന്നപ്പോൾ മയില് ഒരെണ്ണം ഓടി രക്ഷപെട്ടു.ഒരു കുറുക്കനും ;മരപ്പട്ടിയും ;മൂർഖൻ പാമ്പും പുല്ലുവെട്ടിച്ചെല്ലുന്നതനുസരിച്ച് രക്ഷെപെട്ടുകൊണ്ടിരുന്നു.ജോസഫ് പാലാ വന്നപ്പോഴേക്കും ഒരു പെരുമ്പാമ്പിനെ കൂടി കണ്ടെത്തി അതിനെ ഉടൻ തന്നെ അദ്ദേഹം പിടി കൂടി ചാക്കിലാക്കി .18 കിലോയോളം തൂക്കം വരുന്ന പാമ്പാണ് ഇത്.
പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് ജോസഫ് പാലാ അറിയിച്ചു.രക്ഷപെട്ടവന്മാരെ പിടികൂടുവാൻ ഇനിയും താൻ എഴാച്ചേരി ഹോമിയോ ആശുപത്രിക്കു സമീപമുള്ള കിഴക്കേൽ ചവരനാൽ ശശിയുടെ പറമ്പിലെത്തുമെന്നു അദ്ദേഹം കോട്ടയം മീഡിയായെ അറിയിച്ചു.