Kottayam
കൊട്ടാരമറ്റം ബസ്സ് സ്റ്റാൻഡിന് സമീപം 20 ദിവസമായി ഒരു സ്ക്കൂട്ടർ ഉടമസ്ഥനില്ല: കടക്കാർ പരാതിപ്പെട്ടിട്ടും അധികൃതർ അനങ്ങുന്നില്ല
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിൻ്റെ പാർക്കിംഗ് ഏരിയാ യിൽ ഇരുപത് ദിവസമായി ഒരു സ്ക്കൂട്ടർ സസുഖം വിശ്രമിക്കുന്നു. ഈ ഭാഗത്തുള്ള വ്യാപാരികളും ,കടയുടമകളും പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ വന്ന് കണ്ട് ബോധ്യപ്പെട്ടതല്ലാതെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യാപാരികൾ കോട്ടയം മീഡിയയോട് പറഞ്ഞു.
KL 40 C 7564 എന്ന നമ്പരിലുള്ള സ്ക്കൂട്ടറാണ് സ്റ്റാൻഡിൽ വിശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിലെ കമിതാക്കളുടെ വിളയാട്ടം ഒട്ടൊന്ന് ശമിച്ചിട്ടുണ്ട്.പോലീസ് നിരീക്ഷണം ശക്തമാക്കിയപ്പോളാണ് കമിതാക്കൾ ഉൾവലിഞ്ഞത്. ഇപ്പോൾ കമിതാക്കൾ പഴയ ബസ് സ്റ്റാണ്ടിൻ്റെ എതിർ വശത്ത് പണി പൂർത്തിയാവാതെ കിടക്കുന്ന ബഹുനില ഫ്ളാറ്റിലേക്കാണ് കേന്ദ്രീകരിക്കുന്നത്. കമിതാക്കളെ ചോദ്യം ചെയ്യുന്നവരെ ആക്രമണ സജ്ജരായാണ് യുവാക്കൾ പ്രതികരിക്കുന്നത്. സെക്യൂരിറ്റിയായ വയോധികനെ ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.
കൊട്ടാരമറ്റം ബസ് സ്റ്റാൻ്റിൽ മദ്യപാനികൾ വൈകുന്നേരങ്ങളിൽ കൈയ്യടക്കി വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ മലമൂത്ര വിസർജ്ജനം നടത്തിയതായും വ്യാപാരികൾ പരാതിെപ്പെട്ടു.മുൻസിപ്പൽ അധികൃതർ മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ഇന്നലെ തങ്ങൾ സ്വന്തം പണം മുടക്കി വഴി കോൺക്രീറ്റ് ചെയ്തെന്നും കൊട്ടാരമറ്റത്ത വ്യാപാരികൾ പറഞ്ഞു .