India
ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.
ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം.നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ചെന്നൈ കൊരുക്കുപേട്ട് ജോൺ (54), ദിനേഷ്‍കുമാർ (37), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34) എന്നിവരാണ് മരിച്ചത്.
യുദ്ധവിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും സാഹസിക പ്രകടനം ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആരംഭിച്ചത്.ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് വിവരം. കനത്ത ചൂടിനെ പോലും വകവെക്കാതെയാണ് പലരും പരിപാടി കാണാനെത്തിയത്.