Sports

മലയാളിതാരം സഞ്ജു സാംസൺ ഓപ്പണറായി മികച്ച തുടക്കം നൽകിയപ്പോൾ;ട്വന്റി 20 യിൽ ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ഇന്ത്യ

ഗ്വാളിയർ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. മൂന്ന് മത്സര പരമ്പരയിലെ ഗ്വാളിയറിൽ നടന്ന ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സന്ദർശകർ ഉയർത്തിയ 128 റൺസ് വെറും 11.5 ഓവറിൽ 49 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരെ അടിച്ച് തകർത്താണ് ഇന്ത്യ മുന്നേറിയത്.

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസൺ 29(19), അബിഷേക് ശർമ്മ 16(7) സഖ്യം ഗംഭീര തുടക്കം നൽകി. അഭിഷേക് റണ്ണൗട്ടായപ്പോൾ പകരമെത്തിയത് നായകൻ സൂര്യകുമാർ യാദവ്. 14 പന്തുകൾ നേരിട്ട താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് മൂന്ന് സിക്സ‌റുകളും രണ്ട് ബൗണ്ടറിയും. സഞ്ജു സാംസൺ ആറ് ബൗണ്ടറികൾ പായിച്ചു നിതീഷ് കുമാർ റെഡ്ഡി 16*(15), ഹാർദിക് പാണ്ഡ്യ 39*(16) എന്നിവർ പുറത്താകാതെ നിന്നു.

ഏഴ് സിക്സറുകളും 15 ബൗണ്ടറികളുമാണ് ഇന്ത്യ പായിച്ചത്. ആദ്യം ബാറ്റ് ചെയ്യ ബംഗ്ലാദേശിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക്മേൽ ആധിപത്യം പുലർത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ സന്ദർശകരുടെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പുറത്താകാതെ 35 റൺസ് നേടിയ മെഹ്ദി ഹസൻ മിറാസ് ആണ് അവരുടെ ടോപ് സ്കോറർ. 27(25) റൺസ് നേടിയ ക്യാപ്റ്റൻ നല്ലൾ ഹുസൈൻ ഷാന്റോയാണ് പിന്നീട് പിടിച്ചുനിന്നത്.

ഓപ്പണർമാരായ പർവേസ് ഹുസൈൻ ഈമോൻ 8(9), ലിറ്റൺ ദാസ് 4(2) എന്നിവരെ അർഷ്ഠീപ് സിംഗ് വേഗത്തിൽ മടക്കി തൗഹിദ് ഹ്യദോയ് 12(18), മഹ്മദുള്ള റിയാദ് 1(2), ജേക്കർ അലി 8(6) എന്നീ മുൻനിര ബാറ്റർമാർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. റിഷാദ് ഹുസൈൻ 11(5), താസ്‌കിൻ അഹമ്മദ് 12(13) റൺസ് വീതവും നേടി. ഇന്ത്യക്ക് വേണ്ടി അർഷ്ടീപ് സിംഗ് വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, വാഷിംഗൺ സുന്ദര, മായങ്ക് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്ക് വേണ്ടി മായങ്ക് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top