Kerala

മഴ … കൊടും മഴ … പക്ഷെ കരൂർ പഞ്ചായത്തിലെ അല്ലപ്പാറ കുടിവെള്ള പദ്ധതിയിലെ 106 കുടുംബങ്ങൾക്ക് ഒരു തുള്ളി പോലും വെള്ളമില്ല

 

പാലാ: തുള്ളിക്കൊരു കുടം മഴയാണ് ഇന്ന് പെയ്തത് പക്ഷെ അത് കാണാനുള്ള യോഗമെ അല്ലപ്പാറ കുടിവെള്ള പദ്ധതിയിലെ 106 ഓളം വരുന്ന കുടുംബങ്ങൾക്കുള്ളൂ.?

കരൂർ പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള അല്ലപ്പാറ  കുടിവെള്ള പദ്ധതിയിലെ 106 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിയിട്ട് ദിവസങ്ങളായി. ആരോട് ചോദിച്ചിട്ടും വൃക്തമായ മറുപടിയില്ല. പഞ്ചായത്ത് പ്രസിഡണ്ട് ,സ്ഥലം മെമ്പർ എന്നിവരോടൊക്കെ ചോദിച്ചാൽ യിപ്പം ശര്യാക്കി തരാമെന്ന് പറയും.പക്ഷെ അവരുടെ യിപ്പം പറച്ചിൽ കേട്ടിട്ട് വെള്ളം വരുന്ന ലക്ഷണമൊന്നുമില്ല.

തീരാ രോഗങ്ങൾ ഉള്ള രോഗികളെ സംരഷിക്കുന്നവരും  ; കിടപ്പു രോഗികൾ വീട്ടിലുള്ളവരും കഷ്ടപ്പെടുകയാണ്.പ്രാഥമിക കൃത്യങ്ങൾക്കു പോലും വെള്ളമില്ലാതെ ജനങ്ങൾ നരകിക്കുമ്പോൾ ;മടുത്ത ജനങ്ങൾ  മെമ്പറുടെയും ഉത്തരവാദിത്വപ്പെട്ടവരുടെയും വീട്ട് പടിക്കലേക്ക് ധർണ്ണാ സമരത്തിനായാണ് ഇപ്പോൾ  കോപ്പ് കൂട്ടുന്നത് .

ഏലപ്പാറ കുടിവെള്ള പദ്ധതിയിലെ കുടിവെള്ള തട്ടിപ്പ് ലേഖനം തുടരും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top