Kerala

മൂത്രം കുടിക്കാത്തവരായി ഭൂമിയിൽ ആരുമില്ല നാരായണൻ വട്ടോളി ഇങ്ങനെ പറഞ്ഞപ്പോൾ സദസ് അമ്പരന്നു:മനുഷ്യ മൂത്രത്തിന്റെ ഔഷധ വീര്യത്തെ കുറിച്ചറിഞ്ഞവർ അത്ഭുതപ്പെട്ടു 

കോട്ടയം :മനുഷ്യരായ നമ്മൾ എല്ലാവരും മൂത്രം കുടിച്ചു വളർന്നവരാണ്.മൂത്രം കുടിക്കാത്തവർ ആരുമില്ല.ഗർഭസ്ഥ ശിശു ഗർഭാശത്തിലെ പ്ളാസ്മായ്ക്കുള്ളിൽ മൂത്രം കുടിച്ചാണ് വളരുന്നത്.അവിടെ യൂറിൻ പാസ് ചെയ്യാൻ കക്കൂസ് ഒന്നുമില്ലല്ലോ നാരായണൻ വട്ടോളി സാർ ഇങ്ങനെ പറഞ്ഞപ്പോൾ സദസ്സിലെ  പലരും അമ്പരന്നു .അങ്ങനെ മൂത്രം കുടിക്കാത്ത ശിശുക്കൾക്ക് ചർമ്മ രോഗങ്ങളോ വികലാംഗത്വമോ ഉണ്ടായിരിക്കും എന്ന് കൂടി പറഞ്ഞപ്പോൾ സദസ്സ് സാകൂതം വട്ടോളി സാറിന്റെ പ്രഭാഷണം കേട്ടിരുന്നു.

കോട്ടയത്ത് ഇന്ന് നടന്ന മനുഷ്യ മൂത്രത്തിന്റെ ഔഷധ വീര്യത്തെ കുറിച്ചുള്ള ക്‌ളാസ് കേൾക്കുവാനായി അനേകരാണ് എത്തിച്ചേർന്നത്.അവർക്കെല്ലാം അതൊരു പുതിയ അറിവായിരുന്നു.പല വിധ മരുന്നുകൾ ചെയ്തിട്ടും കാശു പോയതല്ലാതെ രോഗ ശമനം ലഭിക്കത്രെ വന്നപ്പോളാണ് പലരും മൂത്ര ചികിത്സയിലേക്കു തിരിഞ്ഞത്.അത്ഭുതാവഹമായ മാറ്റമാണ് ഈ ചികിത്സ കൊണ്ടുണ്ടായത്.

അത് സാക്ഷ്യപ്പെടുത്താനും പലരും തയ്യാറായി മുന്നോട്ടു വന്നു.വാട്ടർ ഓഫ്  ലൈഫ് ഫൗണ്ടേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയാണ് മൂത്ര ചികിത്സയെ കുറിച്ചുള്ള ഈ സെമിനാർ  സംഘടിപ്പിച്ചത് .

ശരീരത്തെ ബാധിക്കുന്ന ഏത് രോഗത്തിനുമുള്ള ഔഷധം ശരീരത്തിൽ തന്നെയുണ്ട് എന്ന്.

തനുഭവ തനോ അസ്‌തു മേഷജം”

എന്ന ഋഗ്വേദ വാക്യം വെളിവാക്കുന്നു.

ആയുർവേദ ഗ്രന്ഥമായ ഭാവപ്രകാരം പറയുന്ന തീഷ്‌ണസ്വഭാവമുള്ളതും ക്ഷാരഗുണ പ്രധാനവുമായനര മൂത്രം വിഷബാധയും ചിരങ്ങ്, ചൊറി തുടങ്ങിയ തൃക്ക് രോഗങ്ങളെയും  രക്തസ്രാവങ്ങളെയും  ശമിപ്പിക്കുന്നതും അകത്തേക്ക് സേവിക്കുമ്പോൾ രസായനത്തിൻ്റെ ഗുണം ചെയ്യുന്നതുമാണ് എന്നത്രേ

” നരമുത്രം ഗരം ഹന്തി സേവിതം തദ് രസായനം”

ദക്തപാമാഹരം തീക്ഷണം സക്ഷാരലവണം സ്മൃതം”.

നരമൂത്രം ക്ഷയം, കുഷ്‌ഠം, ഉദരരോഗങ്ങൾ, മനോരോഗം, വാതരോഗം, കൃമിശലും, അർശ്ശസ്സ്, തുടങ്ങിയവയെ ശമിപ്പിക്കുന്നതും, നാനവിധ വിഷദോഷങ്ങളെ അകറ്റാൻ കഴിവുള്ളതുമായ ഉത്തമ ഔഷധമാണ് മൂത്രം എന്നാണ് ആയുർവ്വേദ ഗ്രന്ഥമായ സുശ്രുതം നമ്മോടു പറയുന്നത്

കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചീഫ് ഫിസിഷ്യനും പ്രഗത്ഭ ആയുർവ്വേദ വൈദ്യനുമായിരുന്ന ഡോക്‌ടർ. പി.കെ. വാര്യർ സ്വമൂത്രചികിത്സയെക്കുറിച്ച് ഇങ്ങനെ പറയുന്നു!മൂത്രത്തിൻ്റെ ഔഷധ ഗുണത്തെപ്പറ്റി ആയുർവ്വേദത്തിൽ സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. മൂത്രത്തിൽ ഉള്ളത് നാം  കഴിക്കുന്ന ആഹാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ബയോകെമിക്കൽസ് ആണ്. ശരീരത്തിന് വേണ്ടി ശരീരം തന്നെ നിർമ്മിക്കുന്ന ജൈവ രാസ പദാർത്ഥങ്ങളാണവ എന്നാണ് വട്ടോളി സാറിന്റെ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത്.

സമൂഹത്തിലെ അറിയപ്പെടുന്ന പലരും ഈ ചികിത്സാ രീതികൾ പിന്തുടരുന്നവരാണ്.നടൻ മോഹൻലാൽ;സംവിധായകൻ സത്യൻ അന്തിക്കാട് ;നടൻ കൊല്ലം തുളസി ;വി എസ് അച്യുതാനന്ദൻ ;എം എം ലോറൻസ്.ഡോക്ടർ പി കെ വാര്യർ തുടങ്ങിയവർ ഈ ചികിത്സ രീതികൾ തുടർന്നവരാണ്.സെമിനാറിൽ സാബുനാഥ്‌ വി സ്വാഗതവും  ഉഷ കുമാരനല്ലൂർ കൃതജ്ഞതയും പറഞ്ഞു .പി സുന്ദരം ;പ്രൊഫസർ ഡോക്ടർ തോമസ് മാത്യു;ജോബി കെ എം ആനിക്കാട്;എം എൻ ഷാജി മോൻ തുടങ്ങിയവർ പ്രസംഗിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :സാബുനാഥ്‌ :9496158070

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top