മേവട. അദ്ധ്യാപക സേവനമാണ് മറ്റേത് ജോലിയെക്കാളും മഹത്തരമായ ജോലിയെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് അഭിപ്രായപ്പെട്ടു. ജോലിയിൽ നിന്നും വിരമിച്ചാൽപ്പോലും മറ്റു ജോലിയിൽ നിന്നും വിരമിച്ചാലുള്ളവർക്ക് കിട്ടുന്നതിനേക്കാൾ സ്നേഹവും ബഹുമാനവും അധ്യാപകർക്ക് ലഭിക്കുന്നു. തനിക്ക് അറിവ് പകർന്നുനൽകിയ ഗുരുനാഥന്മാരെ ആർക്കും മറക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അദ്ധ്യാപക ജോലി വലിയ പ്രതിസന്ധിക്കളെ നേരിടുന്നു. കുട്ടികൾ തെറ്റായവഴികളിൽ കൂടി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്കു കൊണ്ടുവരാൻ വേണ്ടി ശിക്ഷിച്ചാൽ അധ്യാപകർ നിയമകുരുക്കിൽ പെട്ട് ശിക്ഷിക്കപ്പെടുന്നത് നിത്യ സംഭവം ആകുന്നുവെന്നും ജയരാജ് പറഞ്ഞു.മേവട ഗവണ്മെന്റ് എൽ പി സ്കൂൾ ശതാബ്ദി യുടെ ഭാഗമായ അദ്ധ്യാപക സംഗമത്തിൽ അദ്ധ്യാപകരെ ആദരിക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു അദ്ദേഹം.
മൂന്ന് പതിറ്റാണ്ടോളം അദ്ധ്യാപകരായി മേവട സ്കൂളിൽ ജോലി ചെയ്തവരും ഇവിടെ നിന്നും ആദ്യക്ഷരം കുറിച്ച് വിവിധ ഇടങ്ങളിൽ അധ്യാപകരായി ജോലി ചെയ്തവരും സംഗമിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി.കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ലീനാ മാത്യു സ്വാഗതം ആശംസിച്ചു. സെന്റ് തോമസ് കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യൻ നരിവേലി മുഖ്യ പ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ മാത്യു തോമസ്,
സ്മിത വിനോദ് പഞ്ചായത്ത് അംഗം മഞ്ജു ദിലീപ്, റിട്ട ഡയറ്റ് ലക്ച്ചറും പൂർവ്വ വിദ്യാർത്ഥിയുമായ മോഹൻ കോട്ടയിൽ, റിട്ട എസ് എസ് എ പ്രോഗ്രാം ഓഫീസറും പൂർവ്വ വിദ്യാർത്ഥിയുമായ കെ കെ സരോജിനിയമ്മ, കെ എം കമലമ്മ, കെ എ ജഗദമ്മ, ജോസകുട്ടി തോമസ്, സജികുമാർ എസ് എ, ജോൺസി ജോസ്. ബാബു കെ ജോർജ്, റ്റി ആർ വേണുഗോപാൽ; ആർ വേണുഗോപാൽ,, കെ ബിജു കുഴിമുള്ളിൽ , ശ്രീകുമാർ വി എൻ, ജോസ് മംഗലശ്ശേരി, കെ പി സുരേഷ്, ഷെറിൻ ജോസഫ്, സി ഡി സുരേഷ്;ബാലു മേവട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.