കുണ്ടറ: ജനമനസ്സുകളിൽ ഗാന്ധി സന്ദേശങ്ങൾ നിറച്ച് കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കുളത്തൂർ രവിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഗാന്ധി സന്ദേശ പദയാത്രയും സംഗമവും കുണ്ടറ മുക്കടയിൽ നടന്നു.കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും തൊടുപുഴ ഗാന്ധിജി സ്റ്റഡി സെൻറർ വൈസ് ചെയർമാനുമായ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ്, മുൻ നിയോജകമണ്ഡലം പ്രസിഡണ്ട് വെങ്കിട്ട രമണൻ പോറ്റി, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ സി മോഹനൻ പിള്ള, റോയി ഉമ്മൻ, വി. വിശ്വജിത്ത്, അഡ്വ. ബിനോയ് കൊട്ടാരക്കര, അനിൽ പനിക്കവിള, വി.പി.സാബു, ജെ. സിൽവസ്റ്റർ, ദാസ് കൊറ്റങ്കര, പ്രകാശ് മയൂരി, മുളവന ഹരീഷ് കുമാർ, ജിജിമോൻ മുളവന, സന്തോഷ് കുറുപ്പ്, ഡെന്നി വർഗീസ്, സാൻഡോ, ലിജു വിജയൻ, രാജേഷ് മുകുന്ദാശ്രമം, ജിഷ്ണു ഗോകുലം, ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.