തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കുമെന്ന മുന്നൊരുക്കത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
വിവാദവിഷയങ്ങൾ കത്തിപ്പടരുന്നിതിനിടെയാണ് കേരളം വീണ്ടും ഉപതരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുന്നണികൾ നേരത്തെ ചർച്ചകൾ തുടങ്ങി കമ്മിറ്റികളുണ്ടാക്കി റെഡിയാണ്. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപന സാധ്യത കണക്കിലെടുത്താണ്. അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നു മാത്രമാണ് ഏകദേശം ഉറപ്പുള്ള സ്ഥാനാർഥി.വയനാട്ടിലെ തന്നെ മറ്റു രണ്ടു മുന്നണി സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടില്ല .പാലക്കാടു ബിജെപി .കോൺഗ്രസ് സ്ഥാനാർത്ഥികളെ ചൊല്ലി കടുത്ത ഗ്രൂപ്പ് ചേരി തിരിവാണ് നടന്നു കൊണ്ടിരിക്കുന്നത് . ഇടതു പക്ഷത്താകട്ടെ മേതിൽ ദേവികയെ പോലും സമീപിച്ചിരുന്നു.പാലക്കാട് പോലുള്ള മണ്ഡലത്തിൽ സ്ഥാനാർഥി വലിയൊരു ഘടകമാണെന്ന് മൂന്നു മുന്നണികൾക്കും തിരിച്ചറിവുണ്ട് .