Kottayam

ആർ.ടി.ഒ ഓഫീസിൽ ഓട്ടോകളുടെ മീറ്റർ പതിപ്പിക്കൽ എല്ലാ ബുധനാഴ്ചയും നടപ്പിലാക്കണം ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി (എം)


പാലാ: ആർ ടി ഓ ഓഫീസിൽ ഓട്ടോകളുടെ മീറ്റർ പതിപ്പിക്കൽ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന എല്ലാ മാസവും ഒരു ദിവസം എന്നുള്ളത് എല്ലാ ബുധനാഴ്ച എന്നാക്കി നടപ്പിലാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ കെ ടി യു സി (എം) പാലാ മുൻസിപ്പൽ സമ്മേളനം ആവശ്യപ്പെട്ടു. പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനം കെ ടി യു സി എം പാലാ നിയോജന മണ്ഡല പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ

യൂണിയൻ കൺവീനർ കണ്ണൻ പാലാ അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് ആൻറണി, മാതാ സന്തോഷ്, ഇ കെ ബിനു, ബിജി മുകളേൽ, സി .സാജൻ, തങ്കച്ചൻ കൂമ്പുക്കൽ, കെ യു കുര്യാക്കോസ്, രാജു ഇലവുങ്കൽ, ശ്യാം ശശി, സജി കൊട്ടാരമറ്റം, എ.റ്റി ബെന്നി, മാതു കുന്നേപ്പറമ്പിൽ, എ കെ ഷാജി, കെ വി അനൂപ്, റ്റിനു മാത്യു, സുനിൽ കൊച്ചുപറമ്പിൽ, അൽഫോൺസാ നരിക്കുഴി, സോണി കുരുവിള, സാബു കാരക്കൽ, ടോമി കണ്ണംകുളം, വിനോദ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top