Kerala
പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി:ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധനയിലെന്നു പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനഭവൻ
പാലാ :വീണ്ടും കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളി മാലിന്യ മാഫിയാ.ഇക്കഴിഞ്ഞ ദിവസമാണ് ശുചിത്വ മുത്തോലി ;സുന്ദര മുത്തോലി എന്ന മുദ്രാവാക്യമുയർത്തി കടപ്പാട്ടൂർ ബൈപ്പാസ് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് മീനഭവന്റെ നേതൃത്വത്തിൽ ശുചീകരിച്ചതു .ഹരിത സേനാംഗങ്ങളും ;പഞ്ചായത്ത് സെക്രട്ടറിയും ;വാർഡ് മെമ്പർ മാരും നേതൃത്വം നൽകിയിരുന്നു .
അന്നേ ദിവസം തന്നെ ക്യാമറയും സ്ഥാപിച്ചിരുന്നു .അതറിയാതെയാണ് മാലിന്യ മാഫിയ മാലിന്യം തള്ളിയത്.ആലപ്പുഴ ജില്ലയിലുള്ളവരാണ് ഇങ്ങനെയുള്ള മാലിന്യം തള്ളാൻ ലോറിയുമായെത്തുന്നവരിൽ കൂടുതൽ .കഴിഞ്ഞ ദിവസം സ്ഥലവാസികൾ ചേർന്ന് കക്കൂസ് മാലിന്യം തള്ളിയ പൂച്ചാക്കൽ സ്വദേശികളെ പിന്തുടർന്ന് പിടികൂടിയിരുന്നു .അവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ചിത്രം :ഗാന്ധിജയന്തി ദിവസം കടപ്പാട്ടൂർ ബൈപ്പാസ് ശുചീകരണത്തിന് തുടക്കം കുറിക്കുന്നു