Kerala

സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക: സജി മഞ്ഞക്കടമ്പിൽ

Posted on

.

എറണാകുളം:നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്ന ക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടു ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

എറണാകുളം കോർപ്പറേഷന്റെ മുൻ ഭരണസമതി അനുമതി നൽകി സ്ഥാപിച്ച ബോർഡ് അനധികൃതമായി എടുത്തു മാറ്റുവാൻ ഭരണപക്ഷത്തിന്റെ പിൻബലത്തോടുകൂടി ശ്രമിക്കുകയും, കോൺവെന്റിലെ മദർ സൂപ്പരിയർ അടക്കം സിസ്റ്റേഴ്സിനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

ആഴ്ചകളായിട്ടും പോലിസ് കേസ് രജിസ്റ്റർ ചെയ്യാത്തത് ഭരണത്തിന്റെ പിൻബലത്തിലാണെന്നും കൺവെന്റ് സന്ദിർശിച്ച ശേഷം സജി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജോജോ പനക്കൻ, സംസ്ഥാന കമ്മറ്റിയഗം ജോഷി കൈതവളപ്പിൽ, ജില്ലാ ഓഫിസ് ചാർജ്ജ് സെക്രട്ടറി ബിജു മാധവൻ, ജോർജ് ഗ്രേറ്റൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version