കോട്ടയം :ഭാരതത്തിൽ ഏറ്റവും കൂടുതൽ തുക വൈദ്യുതി ചാർജ് ഈടാക്കുന്ന കെ എസ് ഇ ബി വൈദ്യുതി ഉപഭോക്തൃ സംഗമം ജനങ്ങളിൽ നിന്നും മൂടി വയ്ക്കുന്നു .വൈദ്യുതി ഉപഭോക്തൃ സംഗമ ത്തിന്റെ ലക്ഷ്യമായി ഈ മീറ്റിംഗ് സംഘടിപ്പിക്കുന്ന വൈദ്യുതി ബോർഡ് പാലാ ഇലക്ട്രിക്കൽ ഡിവിഷൻ പറയുന്നത് ഒക്ടോബർ 2 മുതൽ 8 വരെ ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നൽകുക.
അവരുടെ ഹൃദയബന്ധം കൂടുതൽ ഊഷമളവും വിശ്വസ്തവും മാറ്റുക. വൈദ്യുതി ബോർഡ് ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ആണ് ഈ പരിപ്പാടി നടത്തുന്നത് എന്ന് പറയുന്നു .ഇങ്ങനെ ഒരു പരിപാടി നടത്തുന്ന കാര്യം വൈദ്യുതി ഉപഭോക്താക്കളെ അറിയിക്കാതെയാണ് നടത്തുന്നത് എന്ന് വൈദ്യുതി ഉപഭോക്താക്കൾ പറയുന്നു.
ഇന്ന് 3/10/2024,വ്യാഴാഴ്ച രാവിലെ 11 മണിക്ക് പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് പാലാ എം എൽ എ മാണി സി കാപ്പന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രസ്തുത ഉപഭോക്തൃ സംഗമത്തിൽ പരമാവധി വൈദ്യുതി ഉപഭോക്താക്കൾ എത്തിചേരാൻ ശ്രമിക്കുക.