Kerala

ദേവസ്വം ബോർഡിൻ്റെ ശബരിമല തീർത്ഥാടകരോടുള്ള ചൂഷണംഅവസാനിപ്പിക്കുക.. യൂത്ത് ഫ്രണ്ട് (എം)

Posted on

 

കാഞ്ഞിരപ്പള്ളി:മണ്ഡലകാലത്ത് എരുമേലിയിൽ എത്തിച്ചേരുന്ന അയ്യപ്പ തീർത്ഥാടകർക്ക് ക്ഷേത്രത്തിന് പുറത്തു നൽകുന്ന ചന്ദനം ഭസ്മം എന്നിവയ്ക്ക് 10 രൂപ തുക ഈടാക്കി കരാർ നൽകിയ ദേവസ്വം ബോർഡിൻറെ ഈ നടപടി ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണ് എന്ന് യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.. മാത്രമല്ല ക്ഷേത്രങ്ങളിൽ ഭക്തജന പങ്കാളിത്തത്തോടെ നടത്തുന്ന എല്ലാ ചടങ്ങുകൾക്കും 10% ദേവസ്വത്തിൽ അടക്കണം എന്നുള്ള നിയമം കേരളത്തിൽ നിരോധിച്ച നോക്കുകൂലിക്ക് തുല്യമാണ് എന്ന് യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

കൂടാതെ മണ്ഡല കാലങ്ങളിൽ ശബരിമല തീർത്ഥാടകരോട് കെഎസ്ആർടിസി ബസുകളിൽ ഇരട്ടി ചാർജ് ഈടാക്കുന്ന നടപടിയും തീർത്ഥാടകരോട് ഉള്ള വെല്ലുവിളിയാണ്.. ഈ നടപടിയിൽ നിന്നും ഗതാഗതകുപ്പ് പിന്മാറാണെന്ന് യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്തജനങ്ങളോടുള്ള ചൂഷണം അവസാനിപ്പിച്ചില്ലേ സമരനടപടി ആരംഭിക്കുമെന്ന് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു നിയോജകമണ്ഡലം പ്രസിഡണ്ട് രാഹുൽ ബി പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version