പൂവരണി: ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വളർച്ചയ്ക്ക് ഈറ്റത്തോട്ട് EM തോമസ് (കുഞ്ഞുകുട്ടിച്ചേട്ടൻ്റെ) ൻ്റെ സംഭാവന വളരെ വലുതാണ് പൂവരണിയിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് വായനയുടെ കവാടം തുറന്നു നൽകിയത് കുഞ്ഞുകുട്ടിച്ചേട്ടൻ്റെ ശ്രമഫലമാണ് എന്ന് ശ്രീ ജോസ് കെ മാണി എംപി. പുതിയ തലമുറയ്ക്ക് അദ്ദേഹം മാതൃകയാണ് വായനശാല സ്ഥാപകനായ കുഞ്ഞുകുട്ടിച്ചേട്ടൻ്റെ സ്മരണാർത്ഥം നിർമിച്ച വെയിറ്റിഗ് ഷെഡ്ന് ഉദ്ഘാടനവും ഫോട്ടോ അനാശ്ചാദനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു എംപി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് Dr. സിന്ധു മോൾ ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് മെമ്പർ ഷിബു പൂവേലിൽ,മുൻ താലൂക്ക് പ്രസിഡന്റ് ജോൺസൺ പുളിക്കയിൽ, പൂവരണി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫസർ M. M. അബ്രഹാം മാപ്പിള കുന്നേൽ, ഷൈജു വാതല്ലൂർ, Adv. ജെയിംസ് M വെട്ടം, P. V തങ്കപ്പപണിക്കർ , അനിൽ മത്തായി എന്നിവർ ആശംസകൾ നേർന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി സ്വാഗതവും വായനശാല പ്രസിഡന്റ് ബിജോയ് തോമസ് നന്ദിയും പറഞ്ഞു