Kerala
ഗാന്ധി ജയന്തി ദിനത്തിൽ വേറിട്ട ശുചീകരണപരിപാടിയുമായി യൂത്ത് ഫ്രണ്ട് എം പാലാ
പാലാ :യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പാലാ നിയോജക മണ്ഡലത്തിലെ ദിശാ ബോർഡുകൾ വൃത്തിയാക്കുന്നതിന്റെ ഉദ്ഘാടനം കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് എംപി നിർവഹിക്കുന്നു.
യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ്തോമസ്കുട്ടി വരിക്കയിൽ നേതൃത്വം നൽകി.മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ,
ടോബിൻ കെ അലക്സ്,സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ, ബിനീഷ് പാറംത്തോട്, ജിഷോ ചന്ദ്രൻകുന്നേൽ, കരുൺ കൈലാസ്,പ്രിൻസ് ജോസഫ്, സിജോ പ്ലാത്തോട്ടം, ടോബി തൈപറമ്പിൽ, ബിജു പാലപ്പടവൻ, കുഞ്ഞുമോൻ മാടപ്പാട്ട്, ജയ്സൺ മാന്തോട്ടം, സക്കറിയസ് ഐപറമ്പിൽകുന്നേൽ, സഞ്ജു പൂവക്കളം, ടിറ്റോ കൊല്ലിതാഴെ, ആന്റോ വെള്ളപ്പാട്, വിഷ്ണു ചെറുശാല, ജിതിൻ ചിത്രവേലിൽ,ബോണി കലവനാൽ, എന്നിവർ പങ്കെടുത്തു.