പാലാ :കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഗാന്ധിജയന്തി ദിനത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി 5 ഫാനുകൾ പുതിയതായി സ്ഥാപിച്ച് നൽകി.ഇതോടെ യാത്രക്കാരുടെ ഒരു ജനകീയ ആവശ്യത്തിന് പരിഹാരവുമായി .
ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ ,സംസ്ഥാന ജോ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ,യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡൻറ് സുധീഷ് പഴനിലത്ത് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു ,മനോജ് പുളിക്കൽ,ശശി താന്നിക്കൽ ,ഗണേഷ് പടിഞ്ഞാറയിൽ ,ശശികുമാർ ,അഭിജിത്ത് ,ലൂക്കാച്ചൻ പുതിയവീട്ടിൽ,കണ്ണൻ പുല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു .ഡിപ്പോയ്ക്ക് വേണ്ടി തോമസ് മാമൻ പാലാ ട്രാഫിക് ഇൻസ്പെക്ടർ ഈ സാമൂഹ്യ പ്രവർത്തനത്തിന് പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.