ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം കരുണയിൽ വെച്ച് നടന്നു. ക്രസന്റ് സ്കൂൾ കുട്ടികളുടെ കല പരിപാടികളോട് കൂടി ചടങ്ങ് ആരംഭിച്ചു.
ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ സ്വാഗതം ആശംസിച്ചു.തീക്കോയ് വാർഡ് കൗൺസിലർ ജയറാണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫ്ന ആമീൻ, വികസന കാര്യം ചെയർമാൻ ഫാസില അബ്സാർ,കരുണ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ എൻ എ ഹാറൂൺ,
വായോമിത്രം മെഡിക്കൽ ഓഫീസർ വിഷ്ണു പ്രസാദ്,സാമൂഹ്യ സുരക്ഷ മിഷൻ കോർഡിനേറ്റർ ജിൻസ്, സോണി,മറ്റു വയോമിത്രം സ്റ്റാഫുകൾ, കരുണ പാലിയേറ്റീവ് കെയർ സെന്റർ സ്റ്റാഫുകൾ, ക്രസെന്റ് സ്കൂൾ സ്റ്റാഫുകൾ കുട്ടികൾ തുടങ്ങിയവർ പരുപാടിയിൽ പങ്കെടുത്തു. കരുണ പാലിയേറ്റീവ് കെയർ സെന്ററിലെ മുതിർന്ന വയോജനങ്ങളെ ചെയർപേഴ്സൺ ആദരിച്ചു.