Kerala

ശുചിത്വ മുത്തോലി സുന്ദര മുത്തോലി പദ്ധതിക്ക് തുടക്കം കുറിച്ചു: ഇനി കടപ്പാട്ടൂർ ബൈപാസ് റോഡിനിരുവശവും അഞ്ചു മണി കാറ്റ് വീശുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാ ഭവൻ

 

പാലാ: ശുചിത്വ മുത്തോലി ,സുന്ദര മുത്തോലി പദ്ധതിക്ക് ഇന്ന് മുത്തോലി പഞ്ചായത്തിൽ തുടക്കം കുറിച്ചു. മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനാഭവനാണ് നൂറുകണക്കായ ഹരിതാ സേനാ അംഗങ്ങളെ സാക്ഷി നിർത്തി കർമ്മ പദ്ധതിയുടെ തുടക്കം കടപ്പാട്ടൂർ ബൈപാസിൽ തുടക്കം കുറിച്ചത്.

നാളുകളായി കക്കൂസ് മാലിന്യങ്ങൾ തള്ളിയിരുന്ന ഈ പ്രദേശം വെട്ടി വെടിപ്പാക്കി ,ഇരു സൈഡിലും പൂച്ചെടികൾ വച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ,കോട്ടയത്ത് നാലു മണിക്കാറ്റുണ്ടെങ്കിൽ ഇവിടെ നമുക്ക് എല്ലാവർക്കും ഒത്ത് ചേർന്ന് അഞ്ച് മണിക്കാറ്റ് സ്ഥാപിക്കണമെന്നും രഞ്ജിത് ജി മീനാഭവൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വാർഡ് മെമ്പർ സിജുമോൻ സി.എസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ആർ സിന്ധു മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർമാരായ എൻ.കെ ശശികുമാർ ,ജയാ രാജു ,ശ്രീജയ എം.പി എന്നിവർ പ്രസംഗിച്ചു.

അടുത്ത നടപടിയായി പഞ്ചായത്തിലുടനീളം ക്യാമറകൾ സ്ഥാപിക്കുന്നതാണെന്നും ,ശുചിത്വ പരിപാലനം ഒരു തുടർ പ്രി ക്രിയയായി മാറ്റുമെന്നും രഞ്ജിത് ജി മീനാ ഭവൻ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top