Kerala

പാലാ റിവർവ്യൂ റോഡിന്റെ പേരിൽ മാണി സി കാപ്പനും ;ജോസ് കെ മാണിയും തമ്മിൽ പ്രസ്താവനാ യുദ്ധം മുറുകുന്നു

Posted on

പാലാ :ഏറെ കാലമായി കെട്ടടങ്ങിയിരുന്ന എം പി ;എം എൽ എ പ്രസ്താവന യുദ്ധം പാലായിൽ വീണ്ടു ആരഭിച്ചിരിക്കയാണ്.ഇന്ന് രാവിലെയാണ് മാണി സി കാപ്പന്റെ പി ആർ ഒ ആയി വർത്തിക്കുന്ന സന്തോഷ് കാവുകാട്ട് മാണി സി കാപ്പന്റെ പ്രസ്താവന എല്ലാ മാധ്യമങ്ങൾക്കും നൽകിയത്.മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജോസ് കി മാണിയുടെ പി ആർ ഒ ആയി വർത്തിക്കുന്ന ജെയ്‌സൺ മാന്തോട്ടം ജോസ് കെ മാണിയുടേതായി പ്രസ്താവന മാധ്യമങ്ങൾക്കു നൽകി .റിവർവ്യൂ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കാൻ എം പി യും ; എം എൽ എ യും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി എന്നതാണ് പ്രസ്താവനയുടെ ഉള്ളടക്കം.

ഏതു കൂടോത്രക്കാരൻ വന്നാലും കോഴീടെ മുതുകത്തേയ്ക്കാ എന്ന് പറഞ്ഞ പോലെ രണ്ടു പേരും തഹസീല്ദാര്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത് .കഴിഞ്ഞ മാസങ്ങളിൽ രാമപുരത്ത് കാറ്റിലും മഴയിലും മരങ്ങൾ വ്യാപകമായി ഒടിഞ്ഞു വീഴുകയും ,സ്‌കൂളുകൾക്കും ;വീടുകൾക്കും കേടുപാടുകൾ ഉണ്ടാവുകയും ചെയ്തതോടെ ജന നേതാക്കൾ എല്ലാവരും രാമപുരത്തേക്കു വച്ച് പിടിപ്പിച്ചു തകർന്ന വീടിന്റെയും ; സ്‌കൂളിന്റെയും മുന്നിൽ നിന്ന് ഫോട്ടോയെടുത്തു പത്രങ്ങൾക്കു കൊടുത്തു.തഹസീൽദാരെയും ;ആർ ഡി ഒ വിളിച്ച് നഷ്ടങ്ങളുടെ കണക്കെടുക്കാൻ നിർദ്ദേശം കൊടുത്തു.എം എൽ എ ;എം പി യുടെയും നിർദ്ദേശം കഴിഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഊഴമായി ;അകലേക്ക് ചൂണ്ടി കാണിക്കുന്ന ചിത്രമാണ് ജില്ലാ പഞ്ചായത്ത് മെമ്പർ മാധ്യമങ്ങൾക്കു നൽകിയത് .

പിന്നെ ബ്ലോക്ക് മെമ്പർമാർ ;ഗ്രാമ പഞ്ചായർത്തംഗങ്ങൾ വരെ ആർ ഡി ഒ യെ വിളിച്ചു നഷ്ടങ്ങളുടെ കണക്കെടുക്കാൻ പറഞ്ഞു കളഞ്ഞു.എന്ന്  വച്ചാൽ കാറ്റും മഴയും വന്നത് ആർ ഡി ഒ കാരണമാണെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുന്നത്.കുരുടാൻ കോൺഗ്രസിന്റെ രാമപുരം നേതാവാ ഞാൻ ; റവലൂഷനറി കമ്യൂണിസ്റ്റിന്റെ രാമപുരം  ബ്രാഞ്ച് സെക്രട്ടറിയായ ഞാൻ എന്നൊക്കെ പറഞ്ഞാണ് വിളി വന്നത് . ഒടുവിൽ ജനനേതാക്കളുടെ ഫോൺ എടുത്തു മടുത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു പൊന്നു സാറേ ..രാമപുരത്തെ കാറ്റിലും മഴയ്ക്കും നാഷനഷ്ട്ടത്തിലും  എനിക്ക് യാതൊരു പങ്കുമില്ല.മാപ്പാക്കണം . ഇപ്പോൾ റിവർവ്യൂ റോഡിന്റെയും മുഖ്യ തടസ്സക്കാർ ആർ ഡി ഓ യും ;തഹസീൽദാരും ആണത്രേ.

അതേസമയം കളരിയമ്മാക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് തീരാത്തതിലും ഇരുവരും പരസ്പ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥയിലുമാണ്.പാലത്തിന്റെ അപ്രോച്ച് റോഡിനു കാപ്പൻ മറ്റൊരാളുടെ സ്ഥലം ലഭ്യമാക്കിയപ്പോൾ ;വളഞ്ഞ വഴി വേണ്ടെന്നും നേരെയുള്ള വഴി വേണമെന്നുമാണ് തടസ്സ വാദം ഉയർന്നത് ;അപ്പോൾ പാലാ വലിയപാലം വഴി രണ്ടായി പിരിയുകയല്ലേ എന്നൊന്നും ഇവിടെ  ബാധകമല്ല .

മൂന്നിലവിലെ മേച്ചാൽ കടപുഴ പാലം ഇരുവരും തമ്മിലുള്ള തർക്കത്തിൽ വര്ഷങ്ങളോളം കുടുങ്ങി കിടന്നിട്ടും ഈയിടെ മണ്ണ് പരിശോധനയ്ക്കായി 3.57 മുടക്കി മാണി സി കാപ്പൻ നിർമ്മാണ ജോലികൾ തുടങ്ങി വച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു കാരണമായി ഭവിച്ചിട്ടുള്ളത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version