Kerala

റെയിൽവേ വികസനം ഫ്രാൻസിസ് ജോർജ് എം പി യുടെ ജനസദസ്സുകൾക്ക് ചിങ്ങവനത്ത് തുടക്കം:തിരുവഞ്ചൂരും അനൂപ് ജേക്കബ്ബും സന്നിഹിതരായിരുന്നു

Posted on

 

കോട്ടയം :- റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പി യുടെ നേതൃത്വത്തിൽ നടത്തുന്ന ജനസദസ് ഇന്ന് ചിങ്ങവനം സ്റ്റേഷനിൽ തുടക്കം കുറിച്ചു.രാവിലെ 9.30 ന് ചിങ്ങവനം റയിൽവേ സ്റ്റേഷനിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ്  ഉദ്ഘാടനം നിർവഹിച്ചത്.

11.30 ന് കുമാരനല്ലൂർ റയിൽവേ സ്റ്റേഷനിൽ ജനസദസ് നടന്നു . ഉച്ച കഴിഞ് 1.30 ന് കാഞ്ഞിരമറ്റം 2.30ന് മുളന്തുരുത്തി 3.30 ന് ചോറ്റാനിക്കര എന്നീ റയിൽവേ സ്റ്റേഷനുകളിൽ നടത്തന്ന ജനസദസ് അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 4 ന് കുറുപ്പന്തറ, 5 ന് കടുത്തുരുത്തി 6 ന് വൈക്കം റോഡ് എന്നീ റയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ജനസദസ് അഡ്വ.മോൻസ് ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്യും.

5-ാം തീയതി രാവിലെ 11 ന് ഏറ്റുമാനൂർ, ഉച്ച കഴിഞ്ഞ് 3 ന് പിറവം റോഡ് എന്നീ റയിൽവേ സ്റ്റേഷനിലും ജനസദസ് നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.ജനപ്രതിനിധികൾ, റയിൽവേ ഉദ്യോഗസ്ഥർ, എന്നിവർ ജനസദസിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version