Kerala

ഒക്ടോബർ 10 ലെ മരിയ സദനം ധനസമാഹാരണ യജ്ഞത്തിൽ പങ്കാളിയാവുക :എലിക്കുളം പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ നടന്നു

Posted on

പാലാ :എലിക്കുളം പഞ്ചായത്തിൽ മരിയസദനത്തിനായി ജനകീയ കൂട്ടായ്മ നടന്നു. ഒക്ടോബർ 10 ലോക മാനസികാരോ ദിനത്തിൽ മരിയസദനത്തിന് കൈത്താങ്ങ് ആകുവാൻ നടത്തുന്ന ധനസമാഹാരണ യജ്ഞത്തിൽ പങ്കാളിയാകുവാൻ എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിമ്മി ജേക്കബിനെ അധ്യക്ഷതയിൽ യോഗം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ,

പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സൂര്യ മോൾ മെമ്പർമാരായ ആശാമോൾ, സെൽവി വിൽസൺ, ദീപ കെ പിള്ളൈ, ഷേർലി അന്ത്യംകുളം, മാത്യു മാത്യു, ഷാജി എസ്, സരീഷ് കുമാർ എം ആർ, സിനിമോൾ, കെ എം ചാക്കോ,അഖിൽ അപ്പുക്കുട്ടൻ, നിർമ്മല ചന്ദ്രൻ, ജെയിംസ് ചാക്കോ ജീരകത്തിൽ, സിനി ജോയ്, യമുന പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. എലിക്കുളം പഞ്ചായത്തിലെ നിരവധി ആളുകൾ മരിയ സദനത്തിൽ ചികിത്സയിലുണ്ടെന്നും ഒരിക്കലെങ്കിലും ആർകെങ്കിലും വേണ്ടി മരിയ സദനത്തിൽ വിളിക്കാത്തവർ ആയി ആരുമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ഈയൊരു ധനസമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായി വാർഡ് കൂട്ടായ്മകളും, വാട്സ്ആപ്പ് കൂട്ടായ്മകളും അനുബന്ധ യോഗങ്ങളും നടത്തുവാനും മരിയ സദനത്തിന്റെ നിലനിൽപ്പിനായി ആവശ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകി യോഗം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version