Kerala

കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകൃത രജിസ്ട്രേഡ് സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയ്‌സ് (നാവ്)ന്റെ  ആറാമത് സംഗമവും കുടുംബമേളയും കോതമംഗലത്ത് നടന്നു 

കോതമംഗലം: കേരളത്തിലെ ശബ്ദ കലാകാരന്മാരുടെ അംഗീകീകൃത രജിസ്ട്രേഡ് സംഘടനയായ നാച്വറൽ ആർട്ടിസ്റ്റ് ഓഫ് വോയ്‌സ്  (നാവ്) ന്റെ  ആറാമത് സംഗമവും കുടുംബമേളയും കോതമംഗലം തങ്കളം വിവേകാനന്ദ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് വിഴിക്കത്തോട് ജയകുമാർ അധ്യക്ഷത വഹിച്ച സമ്മേളനം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യു കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡൻറ് യു എൻ ചന്ദ്രനെ സമ്മേളനത്തിൽ വച്ച് ആദരിച്ചു ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് വാവ, ട്രഷറർ അശ്വതി മധ്യരക്ഷാധികാരി കെ കെ വിശ്വംഭരൻ, സബാദ് മാടവന പ്രണവം മധു ആർട്ടിസ്റ്റ് മോഹനൻ ഉണ്ണി മൂവാറ്റുപുഴ, ഷറഫുദ്ദിൻ കോതമംഗലം തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുത്തു സമ്മേളനാനന്തരം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top