പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്താൻ സിപിഐഎമ്മിന്റെ ആലോചന. പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടിയുടെ നീക്കം. നർത്തകി മേതിൽ ദേവികയുമായി നേതൃത്വം ചർച്ച നടത്തിയെങ്കിലും അവർ മത്സരസന്നദ്ധത പ്രകടിപ്പിച്ചില്ല. സ്വതന്ത്രസ്ഥാനാർഥി അല്ലെങ്കിൽ യുവസ്ഥാനാർഥിയെ പരിഗണിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.\
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുക സിപിഐഎമ്മിന് അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് പലതവണ കൈപൊള്ളിയതാണെങ്കിലും വീണ്ടും സ്വതന്ത്രരെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി മുതിരുന്നത്. സ്വീകാര്യതയുള്ള പാർട്ടി പശ്ചാത്തലമുള്ളവരെയാണ് പരിഗണിക്കുന്നത്.