Kerala

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾ

Posted on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ . കൂടുതൽ അന്വേഷണം നടക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു.തുടർന്നാണ് അധ്യാപിക പരാതി നൽകുകയായിരുന്നു.ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version