Kerala

‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും കട്ടായം’കൊലവെറി മുദ്രാവാക്യവുമായി സിപിഐഎം

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിവി അന്‍വറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. അന്‍വറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളും പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി.എന്നാൽ പഴയ കാലത്തേ പോലെ എം വി രാഘവൻ പോയപ്പോൾ ഉള്ളത് പോലെയുള്ള കടുത്ത പ്രതിഷേധമൊന്നും ഇപ്പോൾ സിപിഎം അണികൾക്കില്ല.

ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന മുദ്രാവാക്യം മുഴക്കിയും അന്‍വറിനെതിരെ ബാനര്‍ ഉയര്‍ത്തി പിടിച്ചുമാണ് പ്രതിഷേധം. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്ന് മുദ്രാവാക്യം മുഴക്കിയാണ് നിലമ്പൂരില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിലമ്പൂരില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചു.

കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട് ടൗണില്‍ മുതലക്കുളത്ത് നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. വരും ദിവസങ്ങളിലും അന്‍വറിനെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ മുന്നറിയിപ്പ്. അതേസമയം പ്രതിഷേധം നടത്തുകയാണെങ്കിലും മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് തന്റെ ഒപ്പമാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്‍വറിനെ തള്ളി രം?ഗത്തെത്തിയിരുന്നു.

എന്നാൽ ഡി വൈ എഫ് ഐ യുടെ ഹിറ്റ് മുദ്രാവാക്യത്തിൽ വെള്ളം ചേർത്ത് ലൈറ്റ് ആക്കിയാണ് സിപിഎം ഇത്തവണ മുഴക്കിയത്.വെള്ളക്കൊടിയെ തൊട്ടു കളിച്ചാൽ;വെള്ള പുതച്ചു കിടത്തീടും എന്ന ഡി വൈ എഫ് ഐ യുടെ മുദ്രാവാക്യം വേറിട്ട് നിൽക്കുന്നു.എന്നാൽ അതിനൊന്നും ഇപ്പോൾ സിപിഎം ഇല്ല .അതുകൊണ്ടു തല്ക്കാലം അൻവറിന്റെ കൈയും ; കാലും വെട്ടുന്നതേയുള്ളൂ.

എന്നാൽ 1986 ൽ എം വി രാഘവൻ ബദൽ രേഖാ വിവാദവുമായി സിപിഎം ൽ നിന്നും പുറത്തുപോയപ്പോൾ അണികൾ ആർത്ത് വിളിച്ചു.എം വി രാഘവാ യൂദാസെ ;അരിഞ്ഞു തള്ളും കട്ടായം.അന്ന് എം വി രാഘവൻ പാർട്ടി സെക്രട്ടറി ആയിരട്ടുന്ന വി എസ് അച്യുതാന്ദന് ഒരു പേര് കൊടുത്തു എന്നാലും എന്റെ അത്ഭുതാനന്ദാ..അന്ന് പാലായിൽ കാരങ്കൽ രാജു ; ഷാർലി മാത്യു ;കണ്ണാടി രാജു ,ചാച്ചൻ, ഗിരീഷ് ഒക്കെ മുദ്രാവാക്യം വിളിച്ചു എം വി രാഘവാ യൂദാസേ ;നിന്നെ വളർത്തിയതാരാടാ ;ചെങ്കൊടിയേന്തും തൊഴിലാളികളോ ;ആന്റണിയോ കരുണാകരനോ ;ഇത്രയും കാലം ഞങ്ങടെ നെഞ്ചിലെ ചോര കുടിച്ചു വളർന്നൊരു വഞ്ചക ;നിന്നുടെ അന്ത്യം അടുത്തിട്ടുണ്ട് . കൊല്ലത്ത് സിപിഎം ന്റെ നേതാക്കൾ സിപിഐ ലേക്ക് പോയപ്പോൾ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.സിപിഎം നെ കാലുവാരുന്നവർ രാവിലെ എഴുന്നേൽക്കുമ്പോൾ കാലു സ്വസ്ഥാനത്ത് ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

1964 ൽ സിപിഎം; സിപിഐ പിളർപ്പിൽ കടുത്ത മുദ്രാവാക്യങ്ങളാണ് അന്ന് സിപിഎം വിളിച്ചത് .ഇന്ദിരാഗാന്ധീടെ അടിവസ്ത്രത്തിൽ; ആർത്തവ രക്തം കണ്ടപ്പോൾ ;ചെങ്കൊടിയെന്നു ധരിച്ചവരെ ;വലതന്മാരെ മൂരാച്ചികളെ ;സിപിഐയും വിട്ടു കൊടുത്തില്ല പച്ച മീനും പച്ചക്കപ്പേം; തിന്നു മതിച്ചൊരു നമ്പൂരി;ഈയെമ്മെസെ നമ്പൂരി; നിന്നുടെ അന്ത്യം അടുത്തിട്ടുണ്ട്. വിമോചന സമരകാലത്ത് 1958 ൽ മുദ്രാവാക്യ ഘോഷ യാത്ര തന്നെയുണ്ടായി.ഇ എം എസ് സർക്കാരിനെതിരെ കോൺഗ്രസ് വിളിച്ചു അരി ചോദിച്ചപ്പോൾ ബ്ബ ബ്ബ ബ്ബ …തുണി ചോദിച്ചപ്പോൾ ബ്ബ ബ്ബ ബ്ബ.കമ്യൂണിസ്റ്റ് പാർട്ടി തിരിച്ചടിച്ചു മണ്ടന്മാർ മക്രോണികളെ; മുണ്ടശ്ശേരി തനിച്ചല്ല.ഓർത്തു കളിച്ചോ സൂക്ഷിച്ചോ..അങ്കമാലി കല്ലറയിൽ ഞങ്ങടെ സോദരരാണെങ്കിൽ കല്ലറയാണെൽ കട്ടായം മന്ത്രി സഭയെ പൊട്ടിക്കും എന്ന് കോൺഗ്രസും വിളിച്ചു കൂവി.

കേരളാ കോൺഗ്രസുകാരും മുദ്രാവാക്യം വിളിക്കു മോശമായിരുന്നില്ല പാർട്ടി പിളരുമ്പോൾ വിളിച്ചു പറയും കെ എം ജോർജേ യൂദാസേ;നിന്നെ ഞങ്ങളെടുത്തോളാം.;മീനച്ചിലാറേ കേഴേണ്ട; കെ എം ജോർജിനെ തന്നേക്കാം.ഉടനെ എതിരാളികളും വിളിക്കും കെ എം മാണി യൂദാസേ; നിന്നെ ഞങ്ങളെടുത്തോളാം .മീനച്ചിലാറേ കേഴേണ്ട കെ എം മാണിയെ തന്നേക്കാം.1985 ലെ കരുണാകര മാണി ഭരണകാലത്ത് പ്രതിച്ഛായ ചർച്ച നടത്തി കെ എം മാണി യുടെ ധനകാര്യ വകുപ്പ് കോൺഗ്രസ് എടുത്തു മാറ്റി മലിന ജല വകുപ്പ് നൽകി.തച്ചടി പ്രഭാകരനായിരുന്നു അന്നത്തെ പകരക്കാരൻ ധനകാര്യ മന്ത്രി.

അന്ന് കേരളാ കോൺഗ്രസുകാർ വിളിച്ചു .കെ എം മാണിക്ക് പണി പോയാൽ സുപ്രീം കോടതി വക്കീല്;പി ജെ ജോസഫിന് പണി പോയാൽ തൊടുപുഴയീലെ വാധ്യാര് ;ഉമ്മൻ ചാണ്ടിക്ക് പണി പോയാൽ പുതുപ്പള്ളി പള്ളീലെ കോഴി വെട്ട്.കള്ള കരുണന് പണി പോയാൽ മാളേൽ അമ്പലത്തിൽ ചെണ്ട കൊട്ട്.ചെണ്ട കൊട്ടടാ മാരാരെ..അന്നത്തെ കെ എസ് യു കാരനായ ശരത് ചന്ദ്ര പ്രസാദ് ന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കെ എം മാണിയുടെ കോലം കത്തിച്ച് ചിതാഭസ്മം ഓടയിൽ ഒഴുക്കി കൊണ്ട് കെ എസ് യു ക്കാർ വിളിച്ചു.സി പി ക്കു തലപോയ നാടാണെ ;സി പി ക്കു പോയത്ത് തലയാണെങ്കിൽ ;മാണിക്ക് പോണത് മണിയാണെ..അന്ന് കോൺഗ്രസ് മുൻ എം എൽ എ ജോർജ് ജെ മാത്യു വിനേയും ;കെ വി കുര്യനെയും കോൺഗ്രസിൽ ചേർത്തപ്പോൾ .കെ എം മാണി മുൻ തിരുവനന്തപുരം ഡി സി സി സെക്രട്ടറി രവികുമാറിന്റെ കേരളാ കോൺഗ്രസിൽ ചേർക്കുകയും കുരിശുപള്ളിക്കടുത്തുള്ള സെന്റ് ജോസഫ് കോളേജിന്റെ തട്ടേൽ നിർത്തി പ്രസംഗിപ്പിക്കുകയും ചെയ്തു .

1976 ൽ ഇന്നത്തെ പാലാ സെൻ തോമസ്‌ കോളേജ് അലുംനി പ്രസിഡണ്ട് ഡിജോ കാപ്പൻ ഒരു വിദ്യാർത്ഥി സമരത്തിൽ അന്നത്തെ ഡി വൈ എസ പി ഹാരിസ് സേവ്യറിനെതിരെ മുദ്രാവാക്യം വിളിച്ചു ..ഹാരിസ് സേവ്യറെ സൂകഷിച്ചോ ;ആയുസ്സ് പോകാതെ സൂക്ഷിച്ചോ..കോൺഗ്രസ് മണീ ഗ്രൂപ്പ് സംഘർഷത്തിനൊടുവിൽ പാലാ അരമനയുടെ മുന്നിൽ അന്നത്തെ കെ എസ് യു കാരായ സി കെ ജീവനും ;എ കെ സോമനും ;ജാൻസ് കുന്നപ്പള്ളിയും ;സന്തോഷ് മണർകാടും ഒക്കെ നിന്ന് മുദ്രാവാക്യം വിളിച്ചു ..അരമന മുറ്റത്തെഴുന്നെള്ളി നിൽക്കും;കണ്ടാൽ ശേലുള്ള മെത്രാനാച്ചോ ;തിരുവുള്ളക്കേടൊന്നും തോന്നല്ലേ ;ഞങ്ങള് മാണിക്കെതിരാണെ ..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top