Kerala

രണ്ട് മാസത്തെ നിരന്തരമായ ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പത്തിന പ്രധാനപ്പെട്ട ട്രാഫിക് പരിഷ്ക്കാരങ്ങൾ ഈരാറ്റുപേട്ടയിൽ നാളെ  ആരംഭിക്കുകയാണ്

Posted on

ഈരാറ്റുപേട്ട നഗരസഭ ട്രാഫിക്ക് പരിഷ്ക്കരണം നാളെ 28/09/2029 മുതൽ ട്രാഫിക്ക് പരിഷ്ക്കരണക്കമ്മിറ്റിയും നഗരസഭ കൗൺസിലും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും രാഷ്ട്രീയ ,വ്യാപാരി, ട്രേഡ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികൾ മുതലായവരുടെ സംയുക്ത തീരുമാനം അനുസരിച്ച് രണ്ട് മാസത്തെ നിരന്തരമായ ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പത്തിന പ്രധാനപ്പെട്ട ട്രാഫിക് പരിഷ്ക്കാരങ്ങൾ ആരംഭിക്കുകയാണ്.

ദിശാ ബോർഡുകൾ ,ട്രാഫിക് മീഡിയനുകൾ, നിരീക്ഷണ ക്യാമറകൾ ,പോലീസ് ,ഹോം ഗാർഡ്, നഗരസഭ ജീവനക്കാർ തുടങ്ങിയ സംവിധാനത്തിൽ പൂർണ്ണമായും പൊതുജന സഹകരണത്തോടുകൂടിയാണ് ഈ ട്രാഫിക് പരിഷ്ക്കാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്നത്. എല്ലാ മാസവും ആദ്യവാരം ട്രാഫിക് അവലോകന മീറ്റിംഗ് നടത്തുവാനും ഇന്ന് ചേർന്ന ട്രാഫിക്ക് പരിഷ്ക്കരണക്കമ്മിറ്റി തീരുമാനിച്ചു. ട്രാഫിക്ക് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും മുഴുവൻ സംഘടനകളുടെയും പൂർണ്ണമായ പിന്തുണ വേണമെന്ന് യോഗം അഭ്യർത്ഥിച്ചു.

നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ട്രാഫിക്ക് പരിഷ്ക്കരണ സമിതി അംഗങ്ങളായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ ,അബ്ദുൽ ലത്തീഫ് ,പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫസൽ റഷീദ് ,പോലീസ് ,ഗതാഗത വകുപ്പ് ,റവന്യു ,പൊതുമരാമത്ത് ഉദ്യോഗസ്ഥന്മാരും ,നഗരസഭ ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version