Kerala

ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി :അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പി കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു

Posted on

 

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനവും ചേർന്ന് 147 വൃക്കരോഗികൾക്ക് നൽകി ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം എം.പി അഡ്വ.കെ ഫ്രാൻസിസ് ജോർജ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.

ഡോ. അജിത്കുമാർ , (Vice Principal , MCH,KTM), ശ്രീമതി റീബ വർക്കി (കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ), ഡോ.മിനിമോൾ കുര്യൻ,ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 56 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ പ്രസ്ഥാനം മുൻപോട്ട് പോവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version