Kerala
ഒത്തെങ്കിൽ എൻ സി പി പിളരും ;ശശിയാവുന്നത് ശശീന്ദ്രനോ ;ചക്കിനു വെച്ചത് ചാക്കോയ്ക്ക് കൊള്ളുമോ ..?
ആലപ്പുഴ :മന്ത്രിമാറ്റനീക്കത്തിൽ എൻ. സി.പി.യിൽ പൊട്ടിത്തെറി. എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാന ത്തുനിന്ന് മാറ്റുന്നതിനെതിരേ ശ്ശൂരിൽ യോഗം വിളിച്ചതിന് സം സ്ഥാന സീനിയർ വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ. രാജനെ പ്രസിഡ ന് പി.സി. ചാക്കോ സസ്പെൻഡ് ചെയ്തു. ഇതിനെതിരേ പരസ്യനിലപാടെടുത്ത് ശശീന്ദ്രൻ രംഗത്തു വന്നു അതോടെ പാർട്ടിയിൽ ഒരു പിളർപ്പിനുള്ള സാധ്യ തകൾ തെളിഞ്ഞു. സംസ്ഥാനനേതൃത്വത്തിനെതിരേ എല്ലാ ജില്ലകളിലും ഗ്രൂപ്പ് തല യോഗങ്ങൾ വിളിക്കാൻ നീക്കമുണ്ട് .
ഗ്രൂപ്പ് തല യോഗങ്ങൾക്കു ശശീന്ദ്രൻ വിഭാഗം തയ്യാറെടുക്കമ്പോഴാണ് ആദ്യം യോഗം വിളിച്ച മുതിർന്ന നേതാവിനെതിരേ തന്നെ നടപടിയെടുത്തിരി ക്കുന്നത്.സസ്പെൻഷൻ പിൻവലിക്കണമെന്ന് മന്ത്രി എ.കെ. ശശി ന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി മാറ്റംപോലുള്ള പ്ര ധാനപ്പെട്ട വിഷയങ്ങൾ പോലും പാർട്ടിവേദികളിൽ ചർച്ചചെയ്യാതെ പ്രസിഡൻറ് മുന്നോട്ടു പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം ദേശീയസമിതി അംഗം കൂടിയായ പി.കെ. രാജന്റെ പേരിൽ നടപടി സ്വീകരിക്കാൻ അഖിലേന്ത്യാനേതൃത്യത്വത്തിന് മാത്രമേ അധികാരമുള്ളൂ. പ്രതികാര മനോഭാവത്തോടുകൂടിയുള്ള ഇത്തരം നടപടികളിൽനിന്ന് സം സ്ഥാന പ്രസിഡന്റ് പിന്മാറണമെന്ന് ശശീന്ദ്രൻ വിഭാഗം ആവശ്യപ്പെട്ടു .
ശശീന്ദ്രൻ വിഭാഗത്തിന് നേതൃത്വം നടക്കുന്ന പത്തു നേതാക്കൾ കഴിഞ്ഞദിവസം യോഗംചേർന്ന് മന്ത്രിമാറ്റ നീക്കത്തെ ചെറുക്കാൻ തിരുമാനിച്ചിരുന്നു.എന്നാൽ ഏതുവിധേനയും ശശിന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുമെന്ന ഉറച്ച നിലപാടിലാണ് ഔദ്യോഗികനേതൃത്വവും തോമസ് കെ തോമസ് എം എൽ എ യും .