Kottayam
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്.,രാമപുരം വെള്ളിലാപ്പള്ളി സ്വദേശിയാണ് ശിക്ഷിക്കപ്പെട്ടത്
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ഏഴാച്ചേരി വെള്ളിലാപ്പള്ളി മെച്ചേരിൽ അർജുൻബാബു(27)വാണു ശിക്ഷിക്കപ്പെട്ടത്.
80,000 രൂപ പിഴ അടയ്ക്കണമെന്നും ഈരാറ്റുപേട്ട ഫാസ്‌റ്റ് (ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നൽകണം ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോകാ ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2021 ലാണ് കേസിനാസ്പദമായ പീഡനം നടന്നത് .പല തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി .മരങ്ങാട്ടുപള്ളി എസ് എച്ച് ഒ രാജേഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. രാമപുരം സ്‌റ്റേഷൻ എൻ.എച്ച് ഒ കെ.എൻ രാജേഷ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.