പാലാ ജനറൽ ആശുപത്രിയിൽ വ്യാജ രോഗികളിലൂടെ മരുന്ന് വാങ്ങി പുറത്ത് വിൽക്കുന്നതായി പരാതി ഉയർന്നു.ഇങ്ങനെ വാങ്ങിക്കുന്ന മരുന്നുകൾ പുറത്തുള്ള കടകളിൽ വിറ്റ് പണം കൈപ്പറ്റുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട് .
ഇത് സംബന്ധിച്ച് ചില നാട്ടുകാർ മുൻസിപ്പൽ ചെയർമാനും ;മെഡിക്കൽ ഓഫീസർക്കും ;ആരോഗ്യ മന്ത്രി വീണാ ജോർജിനും ,കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.എന്നാൽ നടപടികളൊന്നും സ്വീകരിച്ചതായി അറിവില്ല .സർക്കാർ രോഗികൾക്ക് സൗജന്യമായി നൽകുന്ന മരുന്നാണ് ഇത്തരത്തിൽ ദുർ വിനിയോഗം നടത്തുന്നത് .
അതേ സമയം സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും ,കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും പരാതി നൽകിയ വിമുക്ത ഭടന് മറുപടി വന്നതായും അദ്ദേഹം കോട്ടയം മീഡിയയെ അറിയിച്ചു.