പാലാ : കേരള സർക്കാർ കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്മോൾ ഫാർമേഴ്സ് അഗ്രിബിസിനസ്സ് കൺസോഷ്യ (SFAC) ത്തിന്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂന്നാമത് വാർഷിക പൊതുയോഗം ഇന്ന് (2024 സെപ്റ്റംബർ 26 ന് വ്യാഴം ) ഉച്ചകഴിഞ്ഞ് 2.30 ന് മുണ്ടുപാലം സ്റ്റീൽ ഇന്ത്യ കാമ്പസിലെ പാലാ സാൻതോം പ്രൊഡക്ഷൻ യൂണിറ്റ് അങ്കണത്തിൽ വെച്ച് പി.എസ്.ഡബ്ലിയു .എസ് പ്രസിഡന്റും പാലാ സാൻതോം എഫ്.പി.സി ഡയറക്ടറുമായ റവ.ഫാ.തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്നതാണ്.
2023 – 2024ലെ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ച് നാളിതു വരെയുള്ള പ്രവർത്തന പുരോഗതി വിലയിരുത്തുന്ന വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിക്കും. പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും. അസി.ഡയറക്ടർ മാരായ ഫാ ജോസഫ് താഴത്തു വരിക്കയിൽ ,ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ആത്മാ പ്രോജക്ട് ഡയറക്ടർ എബ്രാഹം സെബാസ്റ്റ്യൻ, എ.ഡി.എ ട്രീസാ സെലിൻ ജോസഫ് ,ഡയറക്ടർ ബോർഡംഗം ജോയി മടിയ്ക്കാങ്കൽ,
ചെയർമാൻ സിബി മാത്യു ,സി.ഇ.ഒ വിമൽ ജോണി, അക്കൗണ്ടന്റ് ക്ലാരീസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. കൃഷി വിദഗ്‌ധൽ ജിതിൻ ജോജി കാർഷിക മുറകളും കീട നിയന്ത്രണ മാർഗ്ഗങ്ങളുo എന്ന വിഷയത്തിൽ ക്ലാസ്സ് നയിക്കും.