Kerala
വൈക്കം റൂട്ടിലെ ആർ വി ജങ്ഷനിൽ രണ്ട് യുവാക്കളെ ഇടിച്ചിട്ട ശേഷം 8 കിലോമീറ്റർ അകലെ ഇടിച്ചു നിന്ന ലോറി ഡ്രൈവർ പോലീസിൽ കീഴടങ്ങി
പാലാ :പാലാ ആർ വി ജങ്ഷനിൽ വച്ച് രാത്രി 11.40 ബൈക്കിൽ വന്ന രണ്ട് യുവാക്കളെ ഇടിച്ചു വീഴ്ച ശേഷം പിറകോട്ടെടുത്ത് വീണു കിടന്ന യുവാബിന്റെ കാലിലൂടെ കയറിയിറങ്ങി ലോറിയുമായി രക്ഷപെട്ട ഡ്രൈവർ ഇന്ന് പാലാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.അടൂർ സ്വദേശി അച്യുതൻ (28 )ആണ് ഇന്ന് കീഴടങ്ങിയത്.
ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം.മേവട സ്വദേശികളായ അലൻ ;നോബി എന്നീ രണ്ടു യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ലോറി ഇടിച്ചു വീഴിച്ചത്.ലോറിയിൽ കുരുങ്ങിയ വൈക്കുമായി നീങ്ങി തുടങ്ങിയ ലോറിയെ നാട്ടുകാർ ഓടിയെത്തിയാണ് ലോറി നിർത്തുവാൻ ആവശ്യപ്പെട്ടത് .നിർത്തിയ ലോറിക്കടിയിൽ നിന്നും ബൈക്കിൽ കുരുങ്ങി കിടന്ന ആളാണ് നാട്ടുകാർ രക്ഷിച്ചു.
പോലീസെത്തി ലോറിയെ പിന്തുടരവെ പാലയ്ക്കാട്ടുമലയ്ക്കു സമീപമുള്ള ഇല്ലിക്കൽതാഴെ ജങ്ഷനിൽ പോസ്റ്റിലിടിച്ച അവസ്ഥയിൽ ലോറി കണ്ടെത്തുകയായിരുന്നു.ഡ്രൈവറും കിളിയും ഓടി രക്ഷപെട്ടു.ഒഴിഞ്ഞ മദ്യക്കുപ്പികൾ ലോറിയിൽ നിന്നും കണ്ടെത്തുകയുണ്ടായി.
കേരളാ കോൺഗ്രസ് (എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് ;ജോസ് കെ മാണിയുടെ ഡ്രൈവർ നെൽസൺ ;ഗൺമാൻ ജോസ് മൈലന്തറ എന്നിവരാണ് രക്ഷ പ്രവർത്തനം നടത്തിയത്.തുടർന്ന് ടോബിന്റെയും ;ജോസിന്റെയും കാറിൽ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .അലൻ ഇപ്പോഴും ഐ സി യു വില കഴിയുകയാണ് .നോബിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട് .