Kerala

കാരുണ്യ പ്രവർത്തനത്തിന് പാലായുടെ കൈത്താങ്ങ് എല്ലായ്‌പ്പോഴും ലഭിച്ചു :പാലായുടെ നല്ല സമരിയാക്കാരൻ സന്തോഷ് മരിയസദനം മീഡിയാ അക്കാദമിയിലെ മീറ്റ് ദി പ്രസ്സിൽ

ഒരു ദിവസം എറണാകുളം ജില്ലയിലെ തോപ്പിൻ പടിയിൽ നിന്നും ഒരു ഫോൺ വന്നു.മാനസീക രോഗം ബാധിച്ച ഒരു യുവതിയെ മരിയ സദനത്തിൽ എടുക്കാമോ എന്ന് ചോദിച്ചു.വളരെ ആൾത്തിരക്കു കൂടുതലായതിനാൽ ഞാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.കൂടുതൽ സംസാരിച്ചപ്പോൾ അവർ അവരുടെ ഫോട്ടോ അയച്ചു തന്നു.കൈ വീർത്ത് തുണികൊണ്ട് ചുറ്റിക്കെട്ടിയിരുന്നു.തുണിയഴിച്ച് അവർ കാണിച്ചപ്പോൾ ചീഞ്ഞളിഞ്ഞ മുറിവിൽ നിന്നും പുഴുക്കൾ ഇറങ്ങി വരുന്നത് കാണാമായിരുന്നു.

ഞാൻ കൊണ്ടുവരാൻ പറഞ്ഞു.ഇവിടെ വന്നു മുറിവുകൾ എല്ലാം കഴുകികെട്ടി വന്നപ്പോൾ വർഷങ്ങൾ മുമ്പ് കൈയ്യിൽ കെട്ടിയിരുന്ന റബ്ബർബാൻറ് തെളിഞ്ഞു വന്നു.മുറിവുകൾ ഉണങ്ങുംതോറും അവർ ജീവിതത്തിലേക്ക് നടന്നടുക്കുകയായിരുന്നു.അവർ ഇപ്പോഴും മരിയ  സദനത്തിലുണ്ട്.പാലായുടെ നല്ല സമിരിയക്കാരൻ മരിയസദനം  സന്തോഷ് മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു.

താൻ കടന്നു വന്ന കാരുണ്യ പാതകളിലെ വഴി വിളക്കുകളാണ് വെളിച്ചം പകർന്നവരാണ് പാലാക്കാർ.ഒരിക്കൽ ഏർവാടിയിൽ മനസ്സീക രോഗീ ചികിത്സാ കേന്ദ്രത്തിൽ തീപ്പൊള്ളലേറ്റ് കുറേയാൾക്കർ മരണപ്പെട്ടപ്പോൾ നിയമം ശക്തമാക്കി.മരിയസദനം അടച്ചു പൂട്ടേണ്ടി വരുമെന്നായപ്പോൾ ;എന്നെ അറസ്റ്റ് ചെയ്യുമെന്നായപ്പോൾ അന്നത്തെ ധനകാര്യ മന്ത്രി ആയിരുന്ന കെ എം  മാണി സാർ കാബിനറ്റ് മീറ്റിങ് നടന്നു കൊണ്ടിരുന്നപ്പോൾ ഇറങ്ങി വന്ന് വിളിച്ചു പറഞ്ഞാണ് രക്ഷപെടുത്തിയത്.

മാണി സി കാപ്പനായാലും ;ജോസ് കെ മാണിയായാലും ;എല്ലാ സപ്പോർട്ടും എനിക്കും മരിയ സദനത്തിനും നൽകിയിട്ടുണ്ട് .പാലായിലെ പൊതു സമൂഹത്തിന്റെ കാരുണ്യത്തിലാണ് ഇത്രയും കാലം മുന്നോട്ട് പോകുവാൻ ഈശ്വരൻ ശക്തി നൽകിയതെന്ന് സന്തോഷ് മരിയ സദനം പറഞ്ഞു. ഇന്ന് ചേരുന്ന കൂട്ടായ്മയിലൂടെ ഒക്ടോബർ 10 ന് നടക്കുന്ന  ധന സമാഹരണ യജ്ഞത്തിന്റെ രൂപരേഖകളാകുമെന്നു സന്തോഷ് മരിയ സദനം പ്രത്യാശ പ്രകടിപ്പിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top