Kottayam
അരുവിത്തുറ കോളേജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ
കോട്ടയം:അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെയും ഇൻ്റല്ജച്ച്വൽ പ്രോപ്പർട്ടി സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ബൗദ്ധീക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫ. എബി വർഗ്ഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.
ഇന്നൊവേഷൻ ആണ് പുരോഗതിയുടെ കാതൽ. നമ്മുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് നവീകരണത്തെ പോലെ തന്നെ പ്രധാനമാണ്. അവിടെയാണ് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.