Kottayam
പതിനായിരങ്ങളുടെ മനം കവർന്ന പാലാ അമലോത്ഭവ ജൂബിലിയുടെ സാംക്കാരിക ഘോഷയാത്രയും ,ടൂ വീലർ ഫാൻസി ഡ്രസും ഇത്തവണ ഉണ്ടാവില്ലെന്ന് സൂചന
പാലാ: പാലാക്കാരുടെ ദേശീയോൽസവമായ പാലാ അമലോത്സഭ ദൈവമാതാവിൻ്റെ ജൂബിലി തിരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്ക്കാരിക ഘോഷയാത്രയും ,ടൂ വീലർ ഫാൻസി ഡ്രസും ഇത്തവണ ഉണ്ടാവില്ലെന്ന് സൂചന.
പാലാ അമലോത്ഭവ ദൈവമാതാവിൻ്റെ ജൂബിലി തിരുന്നാൽ ഡിസംബർ ഏഴ് എട്ട് തീയതികളിലാണ് പാലാക്കാർ ജാതി മത ഭേദമെന്യെ കൊണ്ടാടുന്നത്.ജൂബിലി തിരുന്നാളിലെ പ്രധാന ആകർഷണമാണ്.സാംസ്ക്കാരിക ഘോഷയാത്രയും ,ടൂ വീലർ ഫാൻസി ഡ്രസും ഇത് കാണുവാനായി കൂത്താട്ടുകുളം ,ഉഴവൂർ ,പൊൻകുന്നം ,കാഞ്ഞിരപ്പള്ളി ,തലയോലപ്പറമ്പ്, കുറവിലങ്ങാട് ,കുറപ്പന്തറ ,പുതുപ്പള്ളി ,പാമ്പാടി ,തൊടുപുഴ ,കരിങ്കുന്നം മേഖലകളിൽ നിന്നും ആബാല വൃത്തം ജനങ്ങൾ ഒഴുകിയെത്താറുണ്ട്.
അതാണ് ഇപ്പോൾ വേണ്ടെന്ന് വച്ചിട്ടുള്ളത്.കോട്ടയം ജില്ലയിലെ തന്നെ ജാനബാഹുല്യമുള്ള തിരുന്നാൾ ആഘോഷമാണ് പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുന്നാൾ .കഴിഞ്ഞ തവണ ജനബാഹുല്യം നിമിത്തം പോലീസ് ഉദ്യോഗസ്ഥന്മാർ ഒട്ടേറെ വിഷമിച്ചിരുന്നു എങ്കിലും പോലീസ് കൃത്യ നിർവഹണ രംഗത്ത് മാതൃകാപരമായാണ് പ്രവർത്തിച്ചത് .