Politics

മൂന്നിലവിലെ പൊതുപ്രവർത്തക മരത്തിൽ പിടിച്ച് ബിജെപി കുലുക്കിയപ്പോൾ ഇത്തവണ വീണതിൽ സിപിഐ(എം) കാരും  മാണീ ഗ്രൂപ്പുകാരും

Posted on

മൂന്നിലവ് പഞ്ചായത്തിൽ മറ്റ് പാർട്ടികളിൽ നിന്നും ബിജെപി യിലേക്കുള്ള ഒഴുക്ക് തുടരുകയാണ് .കഴിഞ്ഞ ദിവസം സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപി യിൽ ചേർന്നിരുന്നു .എന്നാൽ ഇന്ന്  അത് സിപിഎം ൽ നിന്നും ; .മാണീ ഗ്രൂപ്പിൽ നിന്നും ആയി പരിണമിച്ചു .സംസ്ഥാന  മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി ബിജെപി  സംസ്ഥാന അധ്യക്ഷൻ കെ  സുരേന്ദ്രൻപങ്കെടുത്ത പരിപാടിയിലാണ് മൂന്നിലവ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ ബിജെപി  യിൽ ചേർന്നത്.

CPM ൻ്റെ സജീവ പ്രവർത്തകനായ  ഡെന്നി രാജു, വെള്ളാമേൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ്  ദേവസ്യാച്ചൻ ,ഇളംപ്ലാശ്ശേരിൽ, കോൺഗ്രസ് പ്രവർത്തകനായ ജോജി വർഗ്ഗീസ്;മണ്ണാർകുളം, ഇടത് സഹയാത്രികരായ അമ്മിണി കുന്നേതാഴെ, മനോജ് എം ആർ  , രതി മധുമല, സരസ പാപ്പു
തെക്കെക്കുറ്റ് തുടങ്ങിയവരെ പാർട്ടി അധ്യക്ഷൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.CPl ൽ നിന്നും ബ്രാഞ്ച് സെക്രട്ടറിയടക്കം കഴിഞ്ഞ ദിവസം ബിജെപി  യിൽ ചേർന്നിരുന്നു.

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ , മണ്ഡലം പ്രസിഡൻ്റ്  സരീഷ് പനമറ്റം, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ: നോബിൾ മാത്യു,ജില്ലാ പഞ്ചായത്തംഗം അഡ്വ : ഷോൺ ജോർജ്, ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ  കമലമ്മ രാഘവൻ ഉൾപ്പെടെ മണ്ഡല പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version