പാലാ :ഇത്രയും കാലം പൊന്നു പോലെ സൂക്ഷിച്ച ഓട്ടോ റിക്ഷയിൽ മര ച്ചില്ല വീഴരുതെയെന്ന പ്രാര്ഥനയായിരുന്നു സംഘം സ്റ്റാൻഡിലെ ഓട്ടോ ക്കാർക്ക്.ഇതിനായി അവർ ചെർമാന്റെ പക്കലും പരാതി നൽകി.മുൻസിപ്പാലിറ്റിയുടെ തനത് ഫണ്ടിൽ നിന്നും പണമെടുക്കാൻ കടമ്പകൾ ഏറെയാണ്.അത് കൊണ്ട് ചെയർമാൻ ഷാജു വി തുരുത്തൻ അടുത്തുള്ള വ്യാപാരികളെ സമീപിച്ചപ്പോൾ അവരും സഹായിക്കാമെന്നേറ്റു.
ഇന്ന് ഞായറാഴ്ച ആയതിനാൽ വാഹന ബഹളം കുറവുണ്ടല്ലോ അതുകൊണ്ടു ഇന്നത്തേക്ക് ചെയ്യാമെന്ന് വിചാരിച്ചു.നാലോളം മരം വെട്ട് തൊഴിലാളികളാണ് യന്ത്രവാളുമായി വന്നു മാറാ ശിഖരങ്ങൾ മുറിച്ചു മാറ്റിയത്.മരച്ചില്ലകൾ വീണു കാൽനടക്കാർക്കും ;വാഹനങ്ങൾക്കും പരിക്ക് പറ്റിയിരുന്നു.ഏറെ നാളായുള്ള വ്യാപാരികളുടെയും ;ഓട്ടോക്കാരുടെയും പരാതികളാണ് ഇതോടെ പരിഹൃതമാവുന്നത്.
ചെയർമാൻ ഷാജു വി തുരുത്തൻ;ജോജോ കുടക്കച്ചിറ ;സിനോ തുരുത്തേൽ ;സ്ഥലം കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.മിൽക്‌ബാർ ന്റെ അടുത്തുള്ള ആൽമരം ശിഖരങ്ങൾ വീണു അപകടാവസ്ഥയിൽ ആയിരുന്നപ്പോൾ ചെയർമാൻ ഇടപെട്ട് ശിഖരം ഇറക്കിയിരുന്നു .എന്നാൽ പാതി വഴിക്ക് ചിലർ പരാതിയുമായി പോയപ്പോൾ ശിഖരം ഇറക്ക് നിർത്തി വയ്ക്കുകയായിരുന്നു .