Kerala
പാലായിലെ നടപ്പാത കൈയ്യേറിയുള്ള പാർക്കിങ്ങ്;ജോയി കളരിക്കൽ ചൂണ്ടിക്കാട്ടിയ ഉടനെ നടപടിയുമായി പാലാ പോലീസ്
പാലാ :പാലാ കുരിശുപള്ളി കവലയിലെ അനധികൃത പാർക്കിങ് മൂലം ജനങ്ങൾ വലയാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കലും ഇത് കാണുന്നുണ്ടായിരുന്നു.ഇന്നലെ അനധികൃത പാർക്കിങ് കണ്ടയുടനെ ജോയി കളരിക്കൽ അതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തി പാലാ സി ഐ യുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലെക്കി അയച്ചു കൊടുത്തു.
ജോയി കളരിക്കൽ പോലും പ്രതീക്ഷിക്കാത്ത നടപടിയാണ് പാലാ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.പോലീസ് സ്ഥലത്തെത്തി ഉടമസ്ഥന്റെ പക്കൽ നിന്നും പിഴ തുക ഈടാക്കി വാഹനം അവിടെ നിന്നും മാറ്റി.ചെയ്ത നടപടികൾ വാട്ട്സാപ്പിലൂടെ തന്നെ ജോയി കളരിക്കലിനെ അറിയിക്കുകയും ചെയ്തു.പാലാ പൗരാവകാശ സമിതിയുടെ പ്രസിഡണ്ട് ആയിട്ടുള്ള ജോയി കളരിക്കൽ ജനങ്ങളുടെ പൊതുവായ ആവശ്യത്തിന് വേണ്ടി സമരം ചെയ്യുകയും ;ആവശ്യം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട് .
താലൂക്ക് വികസന സമിതിയിലംഗമായ ഇദ്ദേഹത്തെ കഴിഞ്ഞ താലൂക്ക് സഭ മുതൽ ഒഴിവാക്കുകയുണ്ടായി.ഇതിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു.അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ വരുന്നവർ മൗനവ്രതം ആചരിക്കുമ്പോൾ ജോയി കളരിക്കലിനെ പോലുള്ളവരും ; പീറ്റർ പന്തലാനിയെ പോലുള്ളവരുമാണ് സജീവമായി ചർച്ചയിൽ പങ്കെടുക്കുന്നത് .താലൂക്ക് സഭയിൽ നിന്നും ചിലരെയൊക്കെ ഒഴിവാക്കാനായി ചില ലോബികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാമെന്നു കഴിഞ്ഞ താലൂക്ക് സഭയിൽ പീറ്റർ പന്തലാനി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. താലൂക്ക് സഭയിൽ ജോയി കളരിക്കലിനെ പങ്കെടുപ്പിക്കണമെന്നുള്ള ആവശ്യവും ശക്തമായിട്ടുണ്ട് .