Kerala

നക്ഷത്രവാരഫലം സെപ്തംബർ 22 മുതൽ 28 വരെ

നക്ഷത്രവാരഫലം സെപ്തംബർ 22 മുതൽ 28 വരെ

വി സജീവ് ശാസ്‌താരം

🙏🙏🙏🙏🙏സജീവ് ശാസ്‌താരം



കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ….ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്

ഫോൺ 96563 77700

🟥അശ്വതി : യാത്രകൾ വേണ്ടിവരും , മാനസിക സന്തോഷം വർദ്ധിക്കും, സുഹൃത്തുക്കൾ ഒത്തുചേരും, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. , തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും,പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

🟥ഭരണി: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും, ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും, തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും, യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

🟥കാർത്തിക: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , മനസ്സിൻറെ സന്തോഷം വർദ്ധിക്കും പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും, ഭൂമിയിൽ നിന്നുള്ള ധനലാഭം, അയൽവാസികളുടെ സഹായം ലഭിക്കും

🟥രോഹിണി: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും , സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ , ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി, പുതിയ കോഴ്സുകളിൽ പ്രവേശനം, വിശ്രമം കുറയും .

🟥മകയിരം: ഭൂമിയിൽ നിന്നുള്ള ധനലാഭം , ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം, തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും,സുഹൃദ് സഹായം ലഭിക്കും, ധനപരമായ ചെലവുകൾ വർദ്ധിക്കും.

🟥തിരുവാതിര: പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും,വിവാഹആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ഭക്ഷണ സുഖം കുറയും, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും.

🟥പുണർതം: സുഹൃദ്ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാം , അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക , സാമ്പത്തിക വിഷമതകൾ നേരിടും , വ്യവഹാരങ്ങളിൽ പണച്ചെലവ്, ആവശ്യത്തിലധികം മാനസിക സംഘർഷം, വിശ്രമം കുറവായിരിക്കും.

🟥പൂയം: യാത്രകളിൽ നിന്ന് മനസ്സിന് സന്തോഷം ലഭിക്കും ഭബന്ധുജന സഹായം ലഭിക്കും ,പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർദ്ധിക്കും , പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.

🟥ആയില്യം: സന്താനങ്ങൾക്കായി പണച്ചെലവ് , വാഹനം മൂലം ധനനഷ്ടം , പുതിയ തൊഴിലന്വേഷങ്ങങ്ങളിൽ വിജയം , . ദേഹസുഖം കുറയും, മാനസിക സംഘർഷത്തിൽ അയവുണ്ടാകും , ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും.

🟥മകം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന മാനസിക അകൽച്ച അവസാനിക്കും , സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകളും വേണ്ടിവരും, ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

🟥പൂരം: രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും, ജല ജന്യ രോഗങ്ങൾ പിടിപെടാം, തൊഴിൽപരമായ മാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠയുണ്ടാകും , ഗൃഹസുഖം കുറയും, പ്രവർത്തന വിജയം കൈവരിക്കും.

🟥ഉത്രം: ബന്ധു ജന സമാഗമം ഉണ്ടാകും , ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും

 

 

🟥അത്തം: തൊഴിൽപരമായ യാത്രകൾ വേണ്ടിവരും, സാമ്പത്തിക നേട്ടം കൈവരിക്കും, മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത, സഞ്ചാരക്ലേശം അനുഭവിക്കും, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

🟥ചിത്തിര: ജീവിത പങ്കാളിക്ക് നേട്ടങ്ങൾ , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , തൊഴിലിൽ നല്ല മാറ്റങ്ങൾ നേട്ടങ്ങൾ, മാനസിക സന്തോഷം വർദ്ധിക്കും , കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. . വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും.

🟥ചോതി: പണമിടപാടുകളിൽ നേട്ടം , ബന്ധു ഗുണമനുഭവിക്കും , ദാമ്പത്യജീവിത സൗഖ്യം ,സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

🟥വിശാഖം: പഠനത്തിലും ജോലിയിലും അലസത , സഞ്ചാരക്ലേശം മൂലം ക്ഷീണം , കടബാദ്ധ്യതയിൽ നിന്ന് മോചനം, . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച

🟥അനിഴം: ഭക്ഷണ സുഖമുണ്ടാവും , സുഹൃത്തുക്കൾ വഴി നേട്ടം , ധനപരമായ പുരോഗതി , അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക , തൊഴിൽപരമായി വാരം അനുകൂലം.,തൊഴിലിൽ അനുകൂലമായ സാഹചര്യം..

🟥തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക , കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും .

🟥മൂലം : ധനപരമായി അനുകൂലം, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം , ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.

🟥പൂരാടം ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന , രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ കൃത്യത പുലർത്തും, അന്യരിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം കുറഞ്ഞിരിക്കും.

🟥 ഉത്രാടം: ഭൂമി വിൽപ്പന തീരുമാനമാകും , മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം, സുഹൃദ് ഗുണം വർദ്ധിക്കും , സർക്കാർ ആനുകൂല്യം . സുഹൃത്തുക്കളുമായി സഞ്ചരിക്കും, ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

🟥തിരുവോണം: സ്വയം തൊഴിലിൽ ധന നഷ്ടം , ശാരീരികവും മാനസികവുമായ ക്ഷീണം , പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല, സുഹൃത്തുക്കൾക്കായി പണം മുടക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ .

🟥അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം , ബന്ധുക്കൾ തമ്മിൽ അഭിപ്രായ ഭിന്നത , ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും . സാമ്പത്തികമായി വിഷമതകൾ നേരിടും, പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദ്ദം ഉണ്ടാകും , സന്താനങ്ങൾക്ക് നേട്ടം ഉണ്ടാകുന്ന വാരമാണ് .

🟥ചതയം: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക , വീടിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും , പൊതു രംഗത്ത് പ്രശസ്തി വർദ്ധിക്കും , സുഹൃദ് സഹായം വർദ്ധിക്കും , അലർജി സംബന്ധമായി ഔഷധ സേവ വേണ്ടിവരും.,പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും

🟥പൂരുരുട്ടാതി: സാമ്പത്തിക വിഷം നേരിടും , വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾ വേണ്ടിവരും, സുഹൃത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം, ബിസിനസ്സിൽ നേട്ടം.

🟥ഉത്രട്ടാതി: :ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും മനഃസുഖം കുറയും , . ജലദോഷം പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടബാധ്യത കുറയ്ക്കുവാൻ സാധിക്കും , സുഹൃദ് സഹായം വർദ്ധിക്കും

🟥രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകൾ വേണ്ടി വരും പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയ നേട്ടം , ബിസിനസ്സ് പുഷ്ടിപ്പെടും . , സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top