Kottayam

കാരുണ്യവഴിയിലെ നല്ല സമരിയാക്കാരൻ അച്ചായൻ ഗോൾഡ് ടോണി വർക്കിച്ചന് ഈരാറ്റുപേട്ടയിൽ ഘന ഗംഭീര സ്വീകരണം

ഈരാറ്റുപേട്ട :കാരുണ്യ വഴിയിലെ നല്ല സമരിയാക്കാരൻ അച്ചായൻ ഗോൾഡ് ടോണി വർക്കിച്ചന് ഈരാറ്റുപേട്ട പൗരാവലി ഘന ഗംഭീര സ്വീകരണം നൽകി .വൈകിട്ടോടെ എല്ലാ വഴികളും മുട്ടം  കവലയിലേക്ക് എന്നതായിരുന്നു സ്ഥിതി.ജനങ്ങളെ നിയന്ത്രിക്കാൻ സംഘാടകരായ ടീം എമർജൻസി കേരളാ പ്രവർത്തകർ നന്നേ ബുദ്ധിമുട്ടി.

ഈ കാരുണ്യ പ്രവർത്തികളെല്ലാം ചെയ്യുവാൻ എനിക്ക് ശക്തി നൽകുന്നത് നിങ്ങളെ പോലുള്ള സാധാരണ ജനങ്ങളാണ്.നിങ്ങൾ നൽകുന്ന വിശ്വാസത്തിലൂടെയാണ് ഞാൻ ഇതുവരെ മുന്നേറിയിട്ടുള്ളത് .നിങ്ങൾ എന്നോടൊപ്പമുണ്ടെങ്കിൽ ഇനിയും നന്മ ചെയ്യുവാൻ എനിക്ക് പ്രചോദനമാകും.എന്ന് ടോണി വർക്കിച്ച ണ് പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടികളോടെയാണ് ഈരാറ്റുപേട്ടയിലെ തിങ്ങി കൂടിയ ജനങ്ങൾ സ്വീകരിച്ചത് .

ആഴങ്ങളിൽ മുങ്ങി പോകുന്നവരെ രക്ഷിക്കുവാനുള്ള സ്‌കൂബാ കിറ്റ് അച്ചായൻ ഗോൾഡ് എം ഡി ടീം എമെർജെൻസിക്ക് കൈമാറി .ടീം എമർജൻസിയുടെ നെടും  തൂണായ  അഷറഫ് കുട്ടിക്ക് സ്വീകരണവും നൽകി.തുടർന്ന് ഐഡിയ സ്റ്റാർ സിംഗറിലൂടെ പേരെടുത്ത കലാകാരന്മാരുടെ ഗാനമേളയും ഉണ്ടായിരുന്നു.രാവേറെ ചെല്ലുവോളം ടീം എമെർജെൻസിയുടെ സ്വീകരണ പരിപാടികൾ നീണ്ടു നിന്നു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top