India

ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ ആക്രമണം നടത്തി ഇസ്രായേൽ;സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്‌വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖീൽ കൊല്ലപ്പെട്ടു

ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തിൽ ആക്രമണം നടത്തി ഇസ്രായേൽ. വ്യോമാക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഹിസ്ബുല്ലയുടെ ഒരു ഉന്നത നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറായ റദ്‌വാൻ ഫോഴ്‌സ് കമാൻഡർ ഇബ്രാഹിം അഖീലാണ് കൊല്ലപ്പെട്ടത്.

എഫ്-35 ജെറ്റ് വിമാനങ്ങളാണ് ജനവാസ മേഖലയിൽ ഇടിച്ചതെന്ന് ഏജൻസി അറിയിച്ചു. ദഹിയയിലെ പ്രധാന ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.2023 ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top