Kerala

പാലാ അൽഫോൻസ കോളേജ് ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ.ഡോ.ജോസ് ജോസഫ്‌ പുലവേലിലിൻ്റെ സ്മരണാർത്ഥം സംഘടിപ്പിക്കപ്പെടുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം  സെപ്റ്റംബർ 24 ന് 2 ന് ഡോ.ശശി തരൂർ എം പി നിർവ്വഹിക്കും

 

പാലാ അൽഫോൻസ കോളേജ് ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ.ഡോ.ജോസ് ജോസഫ്‌ പുലവേലിലിൻ്റെ സ്മരണാർത്ഥം സംഘടിപ്പിക്കപ്പെടുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം  സെപ്റ്റംബർ 24 ന് 2 ന് ഡോ.ശശി തരൂർ എം പി നിർവ്വഹിക്കുമെന്ന് സംഘാടകർ മീഡിയാ അക്കാഡമിയെ  അറിയിച്ചു.

കോളേജ് മാനേജർ മോൺ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. അന്തരിച്ച ഡോ.ജോസ് ജോസഫിൻ്റെ അക്കാദമിക്ക് മികവും കോളേജിനും സമൂഹത്തിനും അദ്ദേഹം നല്കിയ സംഭാവനകളും മുൻനിർത്തി ഇംഗ്ലീഷ് വിഭാഗമാണ് പ്രഭാഷണ പരമ്പര സംഘടപ്പിക്കുന്നത്.

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രൗഢഗംഭീരമായ ഒരു സാന്നിധ്യമാണ് പാല അൽഫോൻസ കോളേജ്.
അറുപത് വർഷം മുൻപ് ഒരു വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടു വയ്ക്കുമ്പോൾ ലോകം നേരിടാനിടയുള്ള വെല്ലുവിളികൾക്ക് ക്രിയാത്മകമായ ഉത്തരം നല്കാൻ കഴിയുന്ന അനേകായിരം വനിതകളെയും അദ്ദേഹം സ്വപനം കണ്ടിരിക്കും. ക്രാന്തദർശിയായ തങ്ങളുടെ വിലയ പിതാവിൻ്റെ സ്വപ്നങ്ങൾക്ക് മഴവിൽ വർണ്ണങ്ങൾ ചാർത്തുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി അൽഫോൻസയുടെ പടിയേറിയ വനിതകൾ.

മാർ ജോസഫ് കല്ലറങ്ങാട്ട് , മാർ ജേക്കബ് മുരിക്കൻ എന്നിവരുടെ പൈ തൃക പരിപാലനയിൽ വളർന്ന അൽഫോൻസ കോളേജിനെ സംബന്ധിച്ച് ജീവിതത്തിനായി കൊളുത്തിവയ്ക്കപ്പെട്ട ദീപം എന്നത് ഒരു ആപ്തവാക്യത്തേക്കാളുപരി ഒരു ജീവിത ചര്യയാണ് എന്നതിന് അറുപത് വർഷക്കാലമായി നാടിനും സമൂഹത്തിനും ഈ കലാലയം നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സാക്ഷ്യം നല്കുന്നു. അക്കാദമിക ,കലാകായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി അൽഫോൻസ കോളേജ് മാറിയതിനു പിന്നിൽ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളോടുള്ള വിശ്വസ്തതയും വിദ്യാർത്ഥി സമൂഹത്തോട് പുലർത്തുന്ന ഉത്തരവദിത്വവും ആണെന്ന് നിസംശയം പറയാം.1964 ൽ 400 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ കലാലയത്തിൽ ഇന്ന് പതിമൂന്ന് ബിരുദ കോഴ്സുകളിലും ഏഴ് ബിരുദാനന്തര കോഴ്സുകളിലുമായി വിദ്യാർത്ഥികൾ പഠിക്കുന്നു.

സാമൂഹിക ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിത്സൺ, പ്രീജാ ശ്രീ ധരൻ, സിനി ജോസ് എന്നിവരിലൂടെ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന് സമ്മാനിക്കാൻ കഴിഞ്ഞ ഏക കലാലയമെന്ന അഭിമാനം അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്.
അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ36 റാങ്കുകളും 99 A+ ഗ്രേഡുകളും 110 A ഗ്രേഡുകളും നേടി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച റിസൾട്ട് എന്ന നേട്ടം ഈ വർഷവും അൽഫോൻസ കൈവരിച്ചു.

സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിന്നിരുന്ന , പുതിയ ഭാവങ്ങളിൽ ഇന്നും നിലനിൽക്കുന്ന, ഇന്നിൻ്റെ സാമൂഹിക അന്തരീക്ഷത്തിന് ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമുറക്കുന്ന വിശ്വമാനവികതയുടെ പുതിയ ഭാഷ പരിചയപ്പെടുത്തുന്നതിൽ ഈ കലാലയം വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

പാലാ അൽഫോൻസ കോളേജിൻ്റെ അക്കാദമികവും ഭരണപരവുമായ തലങ്ങളിലെ മികവിൻ്റെ മുഖമായിരുന്ന കോളേജ് ബർസാരും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ ഡോ ജോസ് ജോസഫ് പുലവേലിൽ. അറിവും കാഴ്ചപ്പാടുകളും ചിന്താരീതികളും ആഗോളവത്കൃതമായി മാറുന്ന കാലഘട്ടത്തിന് അനുസൃതമായി കോളേജിൻ്റെ അക്കാദമികവും ഭൗതികവുമായ അടിസ്ഥാന സൗകര്യ വികസനത്തിൽ അദ്ദേഎം നടത്തിയിരുന്ന ദീർഘവീക്ഷണത്തോടെ ഉള്ള ഇടപെടലുകൾ കോളജിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റിയതിൽ പ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദം ഉൾപ്പെടെ 7 പുതിയ കോഴ്സുകൾ , അന്താരാഷ്ട്ര നിലവാരമുള്ള ലാംഗ്വേജ് ലാബ് ഉൾപ്പെടെയുള്ള ലാബുകൾ, ജൂബിലി ബ്ലോക്ക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം അടിസ്ഥാന സൗകര്യ വികസനത്തിനായി ദേശീയ ഏജൻസികളിൽ നിന്നും ഫണ്ട് സമാഹരണം വര്ഷം തോറും സംഘടിപ്പിക്കപ്പെടുന്ന ദേശീയ അന്താരാഷ്ട്ര സെമിനാറുകൾ ഇവയെല്ലാം ഡോ ജോസ് ജോസഫ് എന്ന ക്രാന്തദർശിയായ അധ്യാപക ശ്രേഷ്ഠ ൻ്റെ സംഭാവനകളാണ്.

കോളേജിൻ്റെ നാനാ മുഖരായ വളർച്ചയിൽ ശ്രദ്ധ ചെലുത്തുമ്പോഴും വകുപ്പ് മേധാവി എന്ന നിലയിൽ ഇംഗ്ലീഷ് വിഭാഗത്തിനും അദ്ദേഹം നല്കിയ സംഭാവനകൾ വലുതാണ്. ബിരുദാനന്തര ബിരുദ ഡിപ്പാർട്ട്മെൻറായി ഇംഗ്ലീഷ് വിഭാഗം ഉയർത്തപ്പെട്ടത് അദ്ദേഹത്തിൻ്റെ പ്രവർത്തനഫലയൊണ് . യൂണിവേഴ്സിറ്റിയിൽ ഏറ്റവും അധികം റാങ്കുകൾ നേടുന്ന ഡിപ്പാർട്ട്മെൻ്റ് എന്ന ഖ്യാതിയും അൽഫോൻസായി ലെ ഇംഗ്ലീഷ് വിഭാഗത്തിനു സ്വന്തം.ഒളിമ്പ്യൻ  പ്രീജ ശ്രീധരൻ , സിനി േജാസ് , സിനിമാ താരം മിയ ജോർജ് ഉൾപ്പെടുന്ന മികവുറ്റ ശിഷ്യഗണവും അദ്ദേഹം അവശേഷിപ്പിച്ചു പോയ മികവിൻ്റ സാക്ഷ്യങ്ങളാണ്.

മികവുറ്റ ഒരു അധ്യാപകൻ മികച്ച സംഘാടന ശേഷിയുള്ള ഒരു അഡ്മിനിസ്ട്രേറ്റർ നലംതികഞ്ഞ ഒരു മനുഷ്യ സ്നേഹി. ആ ജീവിത ശോഭയാണ് ഭവന രഹിതർക്ക് കോളേജ് പണിതു നല്കുന്ന വീടുകളിലൂടെയും, ഈ അനുസ്മരണ പ്രഭാഷണ പരമ്പരയിലൂടെയും ആഘോഷിക്കപ്പെടുന്നത്.
ഡോ.സിസ്റ്റർ മഞ്ചു എലിസബത്ത്,ഡോ. സോണിയ സെബാസ്റ്റ്യൻ, നിരഞ്ജന മരിയൻ ജോർജ്ജ്, ലഫ്. അനു ജോസ്, ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ തുടങ്ങിയവരാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top