Kottayam

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങി

പൂഞ്ഞാർ :ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയിലെ റഫറൻസ് സെൻ്റർ പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കൻ്ററി സ്കൂളിൽ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ ഉത്ഘാടനം ചെയ്തു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് നേതൃത്വം നൽകുന്ന ഹൈസ്കൂൾ വിഭാഗം ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിനോട് ചേർന്നാണ് പ്രവർത്തനം.

മഴമാപിനി, ഉയർന്ന താപനിലയും താഴ്ന്ന താപനിലയും രണ്ട് അളവുകളുടെ ശരാശരിയിലൂടെ അന്തരീക്ഷത്തിലെ ഈർപ്പവും സാധാരണ താപനിലയും കണ്ടെത്തുന്ന താപമാപിനി യൂണിറ്റ് എന്നിവ സ്കൂളിന് മീനച്ചിൽ നദീസംരക്ഷണസമിതി കൈമാറി. കാവുംകടവ് പാലത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള പുഴമാപിനിയും സ്കൂൾ ക്ലൈമറ്റ് വളൻ്റിയർമാർ നിരീക്ഷിക്കും. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻ്റെ പിന്തുണയോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ എബി ഇമ്മാനുവൽ, ജോസഫ് ഡൊമിനിക്, പി.സി. ജോസ് എന്നിവർ ക്ലാസ്സെടുത്തു.

സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് രാജേഷ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജയശ്രീ ആർ., ഹെഡ്മിസ്ട്രസ് അനുജാ വർമ്മ, വിദ്യാർത്ഥി പ്രതിനിധികളായ സൂര്യനാരായണൻ റാവു, മാർട്ടിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top