തിരുവനന്തപുരം: ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മീഷന്റെ ചോദ്യത്തോട് പ്രതികരിക്കാതെ കേരളത്തിലെ പ്രധാന പാർട്ടികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) രാഷ്ട്രീയ പാർട്ടികൾ.
രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളോടും കമ്മീഷൻ പ്രതികരണം തേടി. ഇതിൽ 32 പാർട്ടികൾ ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചപ്പോൾ 15 പാർട്ടികൾ എതിർത്തു. 15 പാർട്ടികൾ പ്രതികരിച്ചില്ല. ദേശീയ പാർട്ടികളിൽ കോൺഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, എഎപി പാർട്ടികൾ ആശയത്തെ എതിർത്തപ്പോൾ ബിജെപിയും എൻപിപിയും മാത്രമാണ് അനുകൂലിച്ചത്.