Kerala

വയോധികൻ കളിയാക്കി;അതിന്റെ വൈരാഗ്യത്തിൽ കുത്തി പരിക്കേൽപ്പിച്ചു;നേരെ ചെന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

Posted on

പത്തനംതിട്ട: കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. തോട്ടമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്.

പരിക്കേറ്റ മോഹനൻ ( 70) ആശുപത്രിയിൽ ചികിത്സയിലാണ്. കളിയാക്കിയതിന്‍റെ വിരോധത്തിൽ ആയിരുന്നു ആക്രമണം. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version