പാലാ: ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചെന്ന് മാധ്യമങ്ങളിൽ വാർത്ത തെരുതെരെ വരുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ വഞ്ചി തിരുനക്കര തന്നെയാണ് നിൽപ്പ്.
ഇന്ന് തന്നെ നാല് മൃതദേഹങ്ങളാണ് പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിയത്.രാമപുരത്ത് നിന്നും ,കൊണ്ടാട് നിന്നും ,പാലാ ഡേവിസ് നഗറിൽ നിന്നും മീനച്ചിൽ നിന്നും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കാത്ത് കെട്ടി കിടന്നെങ്കിലും ഫോറൻസിക് സർജൻ വരാത്തതിനാൽ ഇന്ന് പോസ്റ്റ് മോർട്ടം നടക്കില്ലെന്ന അറിയിപ്പ് വന്നു.
ഉടനെ തന്നെ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ കിട്ടിയ ആമ്പുലൻസുകളിൽ മൃതദേഹവും കയറ്റി കോട്ടയത്തേക്ക് പോകാനുള്ള അനുമതിക്കായി കാത്തിരുന്നു. പോലീസിനും ആശുപത്രി ജീവനക്കാർക്കും ഇന്ന് പിടിപ്പത് പണിയായിരുന്നു.പാലാ ജനറൽ ആശുപത്രിയിൽ സ്ഥിരമായി പോസ്റ്റ്മോർട്ടത്തിനായി സർജനെ നിയോഗിക്കണമെന്ന് കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടു. സാധാരണ ക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള നടപടി ക്രമങ്ങൾ മാറ്റേണ്ടുന്ന കാലം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.